ബിജെപി വിടാന്‍ ആഗ്രഹിക്കുന്നവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് സന്ദീപ് വാര്യര്‍. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാന്‍ സന്നദ്ധതയുള്ളവര്‍ രാഷ്ട്രീയമായി അനാഥമാവില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പ്രത്യയശാസ്ത്രത്തെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞ്, മതനിരപേക്ഷതയുടെ ഭാഗമാവാനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാനും സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ലെന്ന്സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തി പുകയുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്. ബിജെപിയില്‍ നിന്ന് രാജിവെച്ച വയനാട് ജില്ല മുന്‍ അധ്യക്ഷന്‍ കെപി മധുവിനെയും സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.