21 January 2026, Wednesday

Related news

January 20, 2026
January 16, 2026
January 13, 2026
January 13, 2026
January 11, 2026
January 9, 2026
January 2, 2026
December 30, 2025
December 23, 2025
December 22, 2025

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ചിത്രീകരണം പൂർത്തിയായി

Janayugom Webdesk
December 30, 2025 10:50 pm

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ചിത്രീകരണം പൂർത്തിയായി. 55 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം, കൊച്ചിയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് പൂർത്തിയായത്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നിലീൻ സാന്ദ്രയാണ്. 

കൊടുങ്ങലൂരും പരിസര പ്രദേശങ്ങളിലും ആയിരുന്നു “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഉടൻ ആരംഭിക്കും. ചിത്രം മധ്യവേനലവധിക്കാലത്ത് തീയേറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

ഛായാഗ്രഹണം — അഖിൽ സേവ്യർ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ — മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, അജിത് ജോസ്,
വി എഫ് എക്സ്- പിക്ടോറിയൽ വി എഫ് എക്സ്, മരാജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ‑മുബീൻ മുഹമ്മദ്,
പ്രോജക്ട് ഡിസൈനർ- അമൃത മോഹൻ,അസ്സോസിയേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡിറക്ടർസ് — ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷൻ — ഡ്രീം ബിഗ് ഫിലിംസ്, പിആർഒ — ശബരി

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.