21 January 2026, Wednesday

Related news

January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
December 27, 2025
December 27, 2025
December 24, 2025
December 21, 2025
December 21, 2025

മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം ശേഷം സംഗീത് പ്രതാപിൻറെ ‘സർക്കീട്ട്’; മേയ് 8ന് റിലീസ്

Janayugom Webdesk
May 6, 2025 8:41 am

എഡിറ്റർ എന്ന നിലയിൽ തുടങ്ങിയ ജീവിതം, അമൽ ഡേവിസിന്റെ ആഹ്ലാദങ്ങൾക്കുമീതേ വന്നുചേർന്ന, മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം — സംഗീത് പ്രതാപ് എന്ന ചെറുപ്പക്കാരന്റെ നേട്ടങ്ങളെ ലളിതമായി ഇങ്ങനെ പറയാം. കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികൾക്ക് പരിചിതനായ സംഗീത് പ്രതാപ് ഇത്തവണ സിനിമ പ്രേക്ഷകർക്കിടയിലേക്ക് എത്തുന്നത് എഡിറ്റർ ആയിട്ടാണ്. ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന സർക്കീട്ട് എന്ന സിനിമയ്ക്ക് വേണ്ടിയാണ് സംഗീത് പ്രതാപ് എഡിറ്ററായി എത്തുന്നത്. മെയ് 8 ന് തീയേറ്റർ റിലീസിങ്ങ്നായി തയ്യാറെടുക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളും ഇതിനോടകം തന്നെ സോഷ്യൽമീഡിയ ട്രെൻഡിംഗ് ആയി മാറിയിരിക്കുകയാണ്.

സംഗീതിന് കേരളത്തിന് പുറത്തും വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്ന ചിത്രമായിരുന്നു ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു. ചിത്രത്തിൽ സംഗീത് ചെയ്ത അമൽ ഡേവിസ് സൃഷ്ടിച്ച ചിരിയോളത്തിനൊപ്പം നിൽക്കാൻ പറ്റുന്ന മറ്റൊരു കഥാപാത്രം ചെയ്തു ഫലിപ്പിക്കുക എന്ന വെല്ലുവിളിക്ക് മറുപടിയാണ് ബ്രൊമാൻസിലെ ഹരഹരസുതനായും സംഗീത് മലയാളികൾക്കിടയിലേക്ക് വീണ്ടും എത്തിയത്. ദീർഘകാലം മലയാളസിനിമയിൽ ഛായാഗ്രഹണസഹായിയായിരുന്ന പ്രതാപ് കുമാറിന്റെ മകനായ സംഗീത് എഡിറ്റർ ഷമീർ മുഹമ്മദിന്റെ അസോസിയേറ്റ് ആയി സ്വാതത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലൂടെയാണ് എഡിറ്ററായി സിനിമയിൽ തുടക്കം കുറിക്കുന്നത്. ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന സിനിമയുടെ എഡിറ്റിങ് കര്‍മം നിര്‍വ്വഹിച്ച സംഗീത് പ്രതാപ് 2024 വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. സൂപ്പർ ശരണ്യയിലൂടെ അഭിനയരംഗത്തേക്ക് വന്ന സംഗീത് അഞ്ചോളം സിനിമകളിലഭിനയിക്കുകയും ഈയടുത്തു റിലീസ് ചെയ്ത മോഹൻലാൽ സിനിമയായ തുടക്കത്തിലും ശ്രദ്ധേയമായ തരത്തിലുള്ള വേഷം ചെയ്യുകയുമുണ്ടായി. സംഗീത് പ്രതാപ് ആദ്യമായി നായകനായെത്തുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്.

പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സർക്കീട്ടിലെ സംഗീത് പ്രതാപ് മികച്ച എഡിറ്റിംഗ് വർക്ക് നൽകുമെന്നാണ് പ്രേക്ഷകപ്രതീക്ഷ. ദിവ്യ പ്രഭയാണ് ചിത്രത്തിലെ നായിക. ബാലതാരം ഓർഹാൻ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം — വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം — ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് — സുധി, ലൈൻ പ്രൊഡക്ഷൻ — റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ- ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.