17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 4, 2024
July 4, 2024
June 22, 2024
April 25, 2024
April 9, 2024
January 29, 2024
December 19, 2023
December 18, 2023
December 14, 2023
December 13, 2023

യുപിയിലെ ഷഹ്സാദ് പൂര്‍ ഗ്രാമത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ക്രിസ്ത്യന്‍പള്ളിയുടെ മതിലുകള്‍ തകര്‍ത്ത് സംഘ്പരിവാര്‍ സംഘടനകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 28, 2023 11:25 am

യുപിയിലെ കാണ്‍പൂരിനു സമീപംബനാര്‍ അലിപൂരിലെ ഷഹ്സാദ് പൂര്‍ ഗ്രാമത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് സംഘപരിവാര്‍ സംഘടനകളായ ബജ്റംഗദ്ദളും, വിശ്വഹിന്ദു പരിഷത്തും 

ഇരു സംഘടനകളുടെയും നേതാക്കള്‍ക്കെതിരെയും, പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. പള്ളിയുടെ പുതുതായി നിര്‍മ്മിച്ച മതിലുകളും, ഫര്‍ണിച്ചറുകളുമടക്കം തകര്‍ത്തു.അക്രമകാരികള്‍ അവിടെ കാവി പതാകകള്‍ സ്ഥാപിച്ച് മതിലുകളില്‍ ജയ്ശ്രീരാം എഴുതുകയും സിസിടിവി ക്യാമറകളും പള്ളിയിലുണ്ടായിരുന്ന പ്രതിമകളും തകര്‍ത്തതായട്ടാണ് റിപ്പോര്‍ട്ടുകള്‍. സംഘപരിവാര്‍ സംഘടനകള്‍ നിയമം കയ്യിലെടുക്കരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ ബന്ധപ്പെട്ടവരോടും മോശമായി പെരുമാറി.

ബജ്റംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ ഗൗരവ് ശുക്ലയടക്കം പേരറിയാവുന്ന 13പേരും തിരിച്ചറിയാത്ത 70–80 പേര്‍ക്കെതിരെയുമാണ് നിലവില്‍ എഫ് ഐആര്‍ രജിസ്ററര്‍ ചെയ്തിരിക്കുന്നത്. സെഷന്‍ 147 (കലാപം), സെഷന്‍ 149 (പൊതു വസ്തുക്കള്‍ക്കെതിരെ നിയമ വിരുദ്ധമായി സംഘം ചേരല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 186, 323 (സ്വമേധയാ മുറിവേല്‍പ്പിക്കല്‍), 504 (പൊതുസമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം), 425 (വസ്തു നശിപ്പിക്കല്‍), 353, 34 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

അതേസമയം ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.എന്നാല്‍ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് പള്ളി പണിതതെന്നും അത് തടയാന്‍ പ്രാദേശിക ഭരണകൂടം ഒന്നും ചെയ്തില്ലെന്നും ബജ്‌റംഗ്ദള്‍ നേതാവ് പറയുന്നു.മിഷനറി സ്ക്കൂളിനു സമീപത്താണ് പുതിയ ചര്‍ച്ച് നിര്‍മിക്കുന്നതെന്നും കാണ്‍പൂര്‍ വികസന അതോറിറ്റിയില്‍ നിന്ന് അനുമതിയില്ലാതെയാണ് നിര്‍മാണമെന്ന് ബജ്റംഗ്ദള്‍ പ്രാദേശിക നേതാവ് അതീത് രാജു അഭിപ്രായപ്പെട്ടു

Eng­lish Summary:
Sangh Pari­var orga­ni­za­tions break down the walls of an under-con­struc­tion Chris­t­ian church in UP’s Shahzad­pur village.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.