7 March 2026, Saturday

Related news

March 4, 2026
March 3, 2026
March 1, 2026
February 17, 2026
February 6, 2026
January 26, 2026
January 25, 2026
January 23, 2026
January 18, 2026
January 14, 2026

പത്താന്‍ സിനിമയ്ക്കെതിരെ വീണ്ടും സംഘ്പരിവാര്‍ പ്രതിഷേധം; പോസ്റ്ററുകള്‍ വലിച്ചുകീറി

Janayugom Webdesk
അഹമ്മദാബാദ്
January 5, 2023 5:55 pm

അഹമ്മദാബാദില്‍ പത്താന്‍ സിനിമയ്‌ക്കെതിരെ വീണ്ടും സംഘപരിവാര്‍ പ്രതിഷേധം. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തിയേറ്ററിന് മുന്നിലാണ് അക്രമം അഴിച്ചുവിട്ടത്. സിനിമയുടെ പോസ്റ്ററുകള്‍ വലിച്ചുകീറി എറിഞ്ഞാണ് പ്രതിഷേധേം. ആല്‍ഫ വണ്‍ മാളിലെ തിയേറ്ററില്‍ സിനിമയുടെ പ്രോമോഷനിടെയാണ് സംഭവം. ചിത്രത്തിന്റെ പോസ്റ്ററുകള്‍ വലിച്ചുകീറിയ പ്രവര്‍ത്തകര്‍ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ഭീഷണിയും മുഴക്കിയിരുന്നു.

ഇന്നലെയാണ് ആല്‍ഫ വണ്‍ മാളിലെ തിയേറ്ററില്‍ സിനിമയുടെ പ്രോമോഷന്‍ നടന്നത്. കഴിഞ്ഞ ദിവസം ഹിന്ദു ജഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെ തിയേറ്ററില്‍ പ്രതിഷേധിച്ചിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് പത്താന്‍. ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ജോണ്‍ എബ്രഹാം എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയിലും ഗാനങ്ങളിലും ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്താന്‍ സെന്‍സര്‍ ബോര്‍ഡും നിര്‍ദ്ദേശം നല്‍കിയിരുന്നു. ജനുവരി 25ന് സിനിമ പ്രദര്‍ശിപ്പിക്കണമെങ്കില്‍ പുതുക്കിയ പതിപ്പ് സമര്‍പ്പിക്കണം സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നു.

Eng­lish Summary;Sangh Pari­var protests again against Pathan Cin­e­ma; The posters were torn down
You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.