22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 18, 2024
November 16, 2024
November 11, 2024
November 11, 2024
November 11, 2024
November 11, 2024
November 11, 2024
November 10, 2024
November 10, 2024

വിരമിക്കല്‍ പ്രഖ്യാപിച്ച് സാനിയ മിര്‍സ

Janayugom Webdesk
ന്യൂഡല്‍ഹി
January 7, 2023 7:50 pm

മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം സാനിയ മിര്‍സ വിരമിക്കല്‍ പ്രഖ്യാപിച്ചു. ദുബൈയിൽ അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന ഡബ്ല്യുടിഎ 1000 മത്സരമാകും കരിയറിലെ തന്റെ അവസാനത്തേതെന്ന് വിമെൻസ് ടെന്നിസ് അസോസിയേഷന് നൽകിയ അഭിമുഖത്തില്‍ താരം പറഞ്ഞു. ജനുവരിയിൽ ആസ്ട്രേലിയൻ ഓപണിൽ കസഖ് താരം അന്ന ഡാനിലിനക്കൊപ്പമാണ് അവസാന ഗ്രാൻഡ്സ്ലാം ടൂർണമെന്റ്. കഴിഞ്ഞ വർഷം യു എസ് ഓപണിൽ കൈമുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്തായിരുന്നു. വിരമിക്കലിന് ശേഷം ഭർത്താവ് ശുഐബ് മാലികിനൊപ്പം അക്കാദമിക പ്രവർത്തനങ്ങളുമായി ദുബൈയിൽ സജീവമാകാനാണ് തീരുമാനം.
ഡബ്ൾസിൽ ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് സാനിയ മിർസ നേടിയിട്ടുള്ളത്. 2016ൽ കിരീടം നേടിയ ആസ്ട്രേലിയൻ ഓപണാകും അവസാന ഗ്രാൻഡ് സ്ലാം എന്നതും പ്രത്യേകതയാണ്.

2005ലെ സിംഗിൾസിൽ ഡബ്ല്യുടിഎ കിരീടം സ്വന്തമാക്കിയാണ് സാനിയ തന്റെ കരിയറിന്റെ തുടക്കം കുറിച്ചത്. 2007ല്‍ സിംഗിൾസ് റാങ്കിങ്ങിൽ ആദ്യ 30ലെത്തി. കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കായ 27ആണ് നേടിയത്. ഡബ്ൾസിൽ ആദ്യ കിരീടം 2009ൽ മഹേഷ് ഭൂപതിക്കൊപ്പം ആസ്ട്രേലിയൻ ഓപൺ മിക്സഡ് വിഭാഗത്തിലാണ് സാനിയ നേടിയത്. 2012ൽ ഭൂപതിക്കൊപ്പം ഫ്രഞ്ച് ഓപണിലും ജേതാവായി. 2014ൽ ബ്രസീൽ താരം ബ്രൂണോ സോറസിനെ കൂട്ടുപിടിച്ച് യു.എസ് ഓപൺ ജേതാവായി. 2015ൽ മാർടിന ഹിംഗിസിനൊപ്പം ചേർന്ന സാനിയ മൂന്നു ഗ്രാൻഡ് സ്ലാമുകൾ നേടിയാണ് ചരിത്രം കുറിച്ചത്.

Eng­lish Summary:Sania Mirza announced her retirement
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.