23 December 2024, Monday
KSFE Galaxy Chits Banner 2

സഞ്ജയ് റോയ് ഡോക്ടറെ ബലാത്സംഗം ചെയ്തു, കൊലപ്പെടുത്തി: ആർജി കർ കേസിൽ സിബിഐ കുറ്റപത്രം

Janayugom Webdesk
കൊൽക്കത്ത
October 7, 2024 4:04 pm

കൊൽക്കത്ത പോലീസിൽ കരാർ ജീവനക്കാരനായി ജോലി ചെയ്തിരുന്ന സഞ്ജയ് റോയിക്കെതിരെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡ്യൂട്ടി വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സിബിഐ കുറ്റം ചുമത്തി. സീൽദയിലെ പ്രത്യേക കോടതിയിലാണ് കേന്ദ്ര ഏജൻസി കുറ്റപത്രം സമർപ്പിക്കുക. ഡോക്ടർ ആശുപത്രിയിലെ സെമിനാർ മുറിയിൽ വിശ്രമിക്കാൻ പോയ സമയത്താണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് അധികൃതർ പറഞ്ഞു.

റോയിയെ മുഖ്യപ്രതിയായി ഉൾപ്പെടുത്തിയിരിക്കുന്ന കുറ്റപത്രത്തിൽ ഇരുനൂറോളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. ഒന്നിലധികം പ്രതികൾ ഉണ്ടോയെന്നും ഇതൊരു കൂട്ടബലാത്സംഗക്കേസാണോയെന്നും അന്വേഷണം തുടരുകയാണെന്നും സിബിഐ കൂട്ടിച്ചേർത്തു.

ആഗസ്റ്റ് 9 നാണ് ഡോക്ടറെ ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് സിബിഐ അന്വേഷണം ഏറ്റെടുക്കാൻ കോടതി ആവശ്യപ്പെട്ടത്. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം റോയിയെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. 

കോളേജിലെ അന്നത്തെ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും രണ്ട് വ്യത്യസ്ത സാമ്പത്തിക ക്രമക്കേടുകളിലും തെളിവ് നശിപ്പിക്കലിലും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും (ഇഡി) സിബിഐയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡോക്ടറുടെ സഹപ്രവർത്തകർ ഇപ്പോൾ ആർജി കാർ കേസിൽ നീതി ആവശ്യപ്പെട്ട് നിരാഹാര സമരത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.