ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മദ്യനയക്കേസില്‍ ജയില്‍ മോചിതനായ എഎപി നേതാവ് സഞ്ജയ് സിങ്ങ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ പാര്‍ട്ടി ബിജെപി ആണെന്ന് സഞ്ജയ് സിങ്ങ് അഭിപ്രായപ്പെട്ടു. ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടന്ന ഉപവാസ സമരത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇലക്ടറല്‍ ബോണ്ടില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുരാജ്യത്തെ ജനങ്ങള്‍ക്ക് ബിജെപിയെ ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കില്ലെന്നും അവര്‍ അഴിമതിയില്‍ നേരിട്ട് പങ്കാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ ഭരണ കാലത്താണ് വിവിധ വ്യവസായികളുടെ പതിനഞ്ച് ലക്ഷം കോടി രൂപയുടെ കണക്കുകൾ എഴുതി തള്ളിയത്. നോട്ട് നിരോധനം നടപ്പാക്കിയതും അവരാണ്.
ഇലക്ടറല്‍ ബോണ്ടിലൂടെ സംഭാവനകള്‍ നല്‍കിയ വിവധ കമ്പനികള്‍ക്ക് ബിജെപി നല്‍കിയത് 3.8 ലക്ഷം കോടി രൂപയാണ്, സഞ്ജയ് സിങ് പറഞ്ഞു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഡല്‍ഹി അഴിതിക്കേസിന് പിന്നില്‍ ബിജെപി ആണെന്നും അദ്ദേഹം ആരോപിച്ചു.ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായിരുന്ന സഞ്ജയ് സിങ്ങിന് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. 2023 ഒക്ടോബര്‍ നാലിലാണ് കേസില്‍ അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്.
English Summary:
Sanjay Singh said that BJP is the biggest corrupt party since independence of the country
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.