17 February 2026, Tuesday

Related news

February 14, 2026
February 13, 2026
February 12, 2026
February 12, 2026
February 12, 2026
February 11, 2026
February 10, 2026
February 9, 2026
February 7, 2026
February 6, 2026

സഞ്ജീവ് ഖന്ന പുതിയ ചീഫ് ജസ്റ്റിസാകും

ശുപാര്‍ശ ചെയ്ത് ഡി വൈ ചന്ദ്രചൂഡ്
Janayugom Webdesk
ന്യൂഡല്‍ഹി
October 17, 2024 9:28 pm

സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയെ നിയോഗിക്കണമെന്ന ശുപാര്‍ശ കത്ത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേന്ദ്രത്തിന് അയച്ചു. ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡിന്റെ കാലാവധി നവംബര്‍ പത്തുവരെയാണ്. ജസ്റ്റിസ് ചന്ദ്രചൂഡിനു ശേഷം സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് സഞ്ജീവ് ഖന്ന. 

2025 മെയ് 13 ന് വിരമിക്കുന്ന ഖന്നയ്ക്ക് ആറു മാസത്തിലധികം മാത്രമാണ് ചീഫ് ജസ്റ്റിസ് പദവി വഹിക്കാനാകുക. 1983 ലാണ് ഖന്ന അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 2005 ല്‍ ഡല്‍ഹി ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് ഖന്ന ഒരു വര്‍ഷത്തിന് ശേഷമാണ് സ്ഥിരം ഹൈക്കോടതി ജഡ്ജിയായത്. 2019 ജനുവരി 18 നാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.