5 March 2026, Thursday

Related news

March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 3, 2026

സഞ്ജു നിരാശപ്പെടുത്തി; ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

Janayugom Webdesk
കെന്‍സിങ്ടണ്‍ ഓവല്‍
July 29, 2023 11:05 pm

വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍ച്ച. മികച്ച തുടക്കത്തിനുശേഷം മധ്യനിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 25.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 124 എന്ന നിലയിലാണ്.
ക്യാപ്റ്റൻ രോഹിത് ശര്‍മ്മയും മുൻ ക്യാപ്റ്റൻ വിരാട് കോലിയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. പകരം മലയാളി താരം സഞ്ജു സാംസണും അക്ഷര്‍ പട്ടേലും അന്തിമ ടീമില്‍ ഇടം പിടിച്ചു. 

ഓപ്പണിങ് വിക്കറ്റില്‍ ഇഷാൻ കിഷനും ഗില്ലും ചേര്‍ന്ന് 90 റണ്‍സ് ചേര്‍ത്തു. 34 റണ്‍സ് എടുത്ത ഗില്‍ ആദ്യം പുറത്തായി. 55 റണ്‍സ് എടുത്ത് തുടര്‍ച്ചയായി രണ്ടാം ഇന്നിങ്സിലും അര്‍ധ സെഞ്ചുറി നേടിയ ഇഷൻ കിഷൻ പിന്നാലെ കളം വിട്ടു‌. സ്ഥാനക്കയറ്റം കിട്ടിയ അക്സര്‍ പട്ടേല്‍ ഒരു റണ്‍ മാത്രം സ്വന്തംപേരില്‍ കുറിച്ച് പുറത്തായി. ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യ ഏഴ് റണ്‍സ് എടുത്തും പിന്നാലെ സഞ്ജു സാംസണ്‍ ഒമ്പത് റണ്‍സെടുത്തും പുറത്തായി. ആദ്യമത്സരത്തില്‍ ഇന്ത്യ വിജയം നേടിയിരുന്നു. 

Eng­lish Sum­ma­ry; San­ju dis­ap­point­ed; Bat­ting col­lapse for India

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.