9 March 2026, Monday

Related news

March 9, 2026
March 8, 2026
March 7, 2026
March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 4, 2026
March 3, 2026

സഞ്ജു മലയാളികളുടെ അഭിമാനം; തിരുവനന്തപുരത്ത് സർക്കാർ ഔദ്യോഗിക സ്വീകരണം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
തിരുവനന്തപുരം
March 9, 2026 10:33 am

ട്വന്റി20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണിന് സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് ഔദ്യോ​ഗിക സ്വീകരണം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നേരത്തെ സഞ്ജുവിന് അഭിനന്ദനവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും രം​ഗത്തെത്തിയിരുന്നു. ന്യൂസിലൻഡിനെതിരെയുള്ള ആവേശകരമായ ഫൈനലിൽ നേടിയ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ലോകകപ്പില്‍ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫൈനലിലെ നിർണ്ണായക പ്രകടനത്തിലൂടെയും ടൂർണമെന്റിലുടനീളം പുലർത്തിയ സ്ഥിരതയാർന്ന ബാറ്റിങ്ങിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാൻ സഞ്ജുവിന് കഴിഞ്ഞു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചു നല്‍കിയത്. ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.