18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 17, 2024
December 16, 2024
December 11, 2024
December 10, 2024
December 10, 2024
December 8, 2024
December 8, 2024
December 6, 2024

മത്സരത്തിനിടെ പന്ത് മുഖത്ത് വീണ് പരിക്കേറ്റ ആരാധികയെ ആശ്വസിപ്പിച്ച് സഞ്ജു സാംസണ്‍

Janayugom Webdesk
ജോഹന്നാസ്ബര്‍ഗ്
November 18, 2024 12:38 pm

ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി-20 മത്സരത്തില്‍ സിക്‌സര്‍ മുഖത്തു കൊണ്ട് പരിക്കേറ്റ ആരാധികയുടെ മുന്നില്‍ നേരിട്ടെത്തി ആശ്വസിപ്പിച്ച് മലയാളി താരം സഞ്ജു സാംസണ്‍. പന്ത് മുഖത്തുപതിച്ച് പരിക്കേറ്റതിനേത്തുടര്‍ന്ന് ഐസ്പായ്ക്ക് മുഖത്തുവച്ച് കരയുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ, നേരിട്ടെത്തിയ സഞ്ജു സാംസണ്‍ ആരാധികയുമായി സംസാരിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നത്. 

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് എറിഞ്ഞ പത്താം ഓവറിലെ രണ്ടാം പന്തില്‍ സഞ്ജു സിക്‌സടിച്ചപ്പോഴാണ് യുവതിയുടെ കവിളില്‍ കൊണ്ടത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ അടുത്ത പന്തില്‍ സഞ്ജു വീണ്ടും സിക്‌സര്‍ അടിക്കുകയായിരുന്നു. ഗാലറിയുടെ കൈവരിയില്‍ തട്ടിയ പന്ത് സുരക്ഷാ ജീവനക്കാരന്റെ മുകളിലൂടെയാണ് യുവതിയുടെ മുഖത്ത് പതിച്ചത്.

പിന്നാലെ തൊട്ടടുത്ത് നിന്ന് ആരോ ഐസ് പായ്ക്ക് എത്തിച്ചുകൊടുത്തു. ഈ ഐസ്‌ക്യൂബ് മുഖത്ത് ചേര്‍ത്ത്പിടിച്ച് കണ്ണീരോടെ ഇരിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ചാനലില്‍ കാണിച്ചു. പിന്നീട് ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിനിടെ എന്തെങ്കിലും പറ്റിയോ എന്ന് സഞ്ജു ആംഗ്യത്തിലൂടെ ചോദിക്കുന്നുണ്ടായിരുന്നു.

മത്സരം അവസാനിച്ച ശേഷം യുവതിയെ കാണാനെത്തുകയായിരുന്നു സഞ്ജു. ആരാധകരില്‍ ചിലര്‍ സഞ്ജുവിനൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു. ഇതിനിടയില്‍ യുവതി സഞ്ജുവുമായി സംസാരിക്കുന്നത് വിഡിയോയില്‍ കാണാം. സഞ്ജുവിന്റെ പ്രവൃത്തിയെ പുകഴ്ത്തി ഒട്ടേറെ ആരാധകരാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.