10 February 2026, Tuesday

Related news

February 10, 2026
September 18, 2025
September 17, 2025
September 17, 2025
September 16, 2025
August 25, 2025
August 25, 2025
August 22, 2025
August 21, 2025
August 21, 2025

സഞ്ജു സാംസൺ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡർ

Janayugom Webdesk
തിരുവനന്തപുരം
February 10, 2026 10:34 pm

കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസായ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. പൊതുഗതാഗത മേഖലയില്‍ കേരളം സൃഷ്ടിച്ച വിപ്ലവകരമായ മാറ്റത്തിന്റെ മുഖമായി, കേരള സർക്കാർ തൊഴിൽ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ മാതൃകാ സംരംഭത്തിന്റെ സന്ദേശം സംസ്ഥാനമൊട്ടാകെ എത്തിക്കുന്നതിൽ, കേരളത്തിന്റെ അഭിമാനമായ സഞ്ജു സാംസൺ നിർണായക പങ്കാളിയാകും.യാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരുപോലെ നീതി ഉറപ്പാക്കുന്ന കേരള സവാരി, സർക്കാർ അംഗീകൃത നിരക്കുകളിൽ സുതാര്യമായി പ്രവർത്തിക്കുന്നു. അധിക ചാർജുകളോ സർജ് പ്രൈസിങോ ഇല്ല. കമ്മിഷൻ ഇല്ലാത്ത പ്രവർത്തന മാതൃകയിലൂടെ ഡ്രൈവർമാരുടെ വരുമാനം പൂർണമായി സംരക്ഷിക്കുന്ന ഈ സേവനമാണ് സ്വകാര്യ ആപ്പുകളിൽ നിന്ന് കേരള സവാരിയെ വേറിട്ടു നിർത്തുന്നത്.

തിരുവനന്തപുരം, എറണാകുളം, തൃ­ശൂർ ജില്ലകളിൽ വിജയകരമായി പ്രവർത്തിക്കുന്ന കേരള സവാരി, 11.36 ലക്ഷം യാത്രകൾ പൂർത്തിയാക്കിയതോടൊപ്പം ഡ്രൈവർമാർക്ക് 27.58 കോടി രൂപയുടെ വരുമാനം സൃഷ്ടിച്ചു നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള ശക്തമായ പദ്ധതികൾ മുന്നോട്ട് പോകുന്നുണ്ട്. ലാഭത്തേക്കാൾ പൊതുനന്മ മുൻനിർത്തി, തൊഴിൽ സൃഷ്ടിയും സാമൂഹിക ഉത്തരവാദിത്തവും ഒരുപോലെ പ്രാധാന്യം നൽകുന്ന മാതൃകാ സംരംഭമാണ് കേരള സവാരി. യാത്രക്കാർക്ക് സുരക്ഷിതവും സുതാര്യവുമായ സേവനം ഉറപ്പാക്കുന്നതിനൊപ്പം, ഡ്രൈവർമാരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിൽ ഈ പ്ലാറ്റ്‌ഫോം പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.
ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും കേരളത്തിന്റെ അഭിമാനവുമായ സഞ്ജു സാംസൺ ഗുഡ്‌വിൽ അംബാസഡറായി ചേരുന്നതോടെ കേരള സവാരിയുടെ സന്ദേശം ഇളംതലമുറയിലേക്കും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും ശക്തമായി എത്തിച്ചേരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.