
2026 ടി20 ലോകകപ്പ് ഫൈനൽ ക്രിക്കറ്റ് ചരിത്രത്തിലെന്നല്ല, ഡിജിറ്റൽ സ്ട്രീമിങ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൂരമായി മാറി. മൈതാനത്ത് സഞ്ജു സാംസണും സംഘവും കിവികളെ തകർത്തെറിഞ്ഞപ്പോൾ, സ്ക്രീനുകൾക്ക് മുന്നിൽ തടിച്ചുകൂടിയത് കോടിക്കണക്കിന് ആളുകളാണ്. ജിയോ ഹോട്ട്സ്റ്റാർ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ മാത്രം ഏകദേശം 82.1 കോടി ആളുകൾ ഒരേസമയം ഫൈനൽ മത്സരം കണ്ടു. ഡിജിറ്റൽ സ്പോർട്സ് സ്ട്രീമിങ്ങിലെ തന്നെ ഏറ്റവും വലിയ നേട്ടമാണിത്. ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾ ടെലിവിഷനേക്കാൾ കൂടുതൽ ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണിത്. ഹൈ-സ്പീഡ് ഇന്റർനെറ്റ് ലഭ്യമായതും സഞ്ജുവിന്റെ ഉജ്വല ഫോമും ഈ റെക്കോഡ് നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങളായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.