ദുലീപ് ട്രോഫിയില്‍ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തില്‍ ഇന്ത്യ ഡി മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ ബിക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഡി. 83 പന്ത് നേരിട്ട് 10 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 89 റണ്‍സോടെ സഞ്ജുവും 26 റണ്‍സുമായി ശരണ്‍ഷ് ജയ്നുമാണ് ക്രീസില്‍. വെറും 11 റണ്‍സ് കൂടി മാത്രമാണ് സഞ്ജുവിന് സെഞ്ചുറിയിലേക്കുള്ള ദൂരം
മുന്‍നിരയിലെ ആദ്യ മൂന്ന് ബാറ്റര്‍മാരും അര്‍ധസെഞ്ചുറി കുറിച്ചത് ഇന്ത്യ ഡിക്ക് കരുത്തായി. ദേവ്ദത്ത് പടിക്കലും (50) കെ എസ് ഭരത്തും (52) റിക്കി ഭുവിയും (56) മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കലും ശ്രീകാര്‍ ഭരതും 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ക്യാപ്റ്റനായ ശ്രേയര്‍ അയ്യര്‍ വീണ്ടും പൂജ്യത്തില്‍ പുറത്തായി. പതിവില്‍ നിന്ന് വ്യത്യസ്തമായി അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയട്ടും ശ്രേയസിന് അക്കൗണ്ട് തുറക്കാനായില്ല. ശ്രേയസ് പുറത്തായശേഷം ആറാമനായിട്ടായിരുന്നു സഞ്ജു ക്രീസിലെത്തിയത്. ആദ്യം റിക്കി ഭൂയിക്കൊപ്പവും പിന്നീട് സാരാന്‍ശ് ജെയിനൊപ്പവും മികച്ച കൂട്ടുകെട്ടുയര്‍ത്തിയ സഞ്ജു ഇന്ത്യ ഡിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ശരണ്‍ഷ് ജെയിനൊപ്പം 81 റണ്‍സ് സഞ്ജു കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.