10 March 2026, Tuesday

Related news

March 10, 2026
March 9, 2026
March 9, 2026
March 9, 2026
March 9, 2026
March 8, 2026
March 7, 2026
March 6, 2026
March 6, 2026
March 5, 2026

സഞ്ജു വി സാംസണെ സംസ്ഥാന സർക്കാർ ആദരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

Janayugom Webdesk
തിരുവനന്തപുരം
March 10, 2026 4:01 pm

സംസ്ഥാനത്തിന്റെ അഭിമാനമായ സഞ്ജു വി സാംസണെ സംസ്ഥാന സർക്കാർ ആദരിക്കും. മന്ത്രിസഭ യോഗത്തിൻ്റേതാണ് തീരുമാനം. സഞ്ജുവിന്റെ സമയം നോക്കി ദിവസം തീരുമാനിക്കും. എത്രയും വേഗത്തിൽ പരിപാടി നടത്താൻ ആണ് തീരുമാനം. ഇന്ത്യ ട്വന്റി20 ലോകകപ്പിൽ മലയാളികൾക്ക് അഭിമാനമായി മാറിയ സഞ്ജു സാംസണിന്റെ പെർഫോമൻസ് ആണ് ടീമിന്റെ സ്കോറിനെ ഉയർത്തിയത്. സഞ്ജു സാംസണാണ് പ്ലെയർ ഓഫ് ദ ടൂർണമെന്റായത്.

ഇന്നലെ ആണ് സഞ്ജു തലസ്ഥാനത്ത് എത്തിയത്. വിജയം നാട്ടുകാർക്ക് സമർപ്പിക്കുന്നുവെന്നായിരുന്നു വിമാനത്താവളത്തിൽ വച്ച് പ്രതികരിച്ചത്. അച്ഛനും അമ്മയ്ക്കും ഒപ്പം കുറച്ചുസമയം ചെലവഴിക്കാനാണ് ഉടൻ നാട്ടിലെത്തിയതെന്നും താരം പറഞ്ഞു. അപ്രതീക്ഷിതമായിട്ടായിരുന്നു സഞ്ജുവിന്റെ മടങ്ങിവരവ്. വിമാനത്താവളത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എ.എ. റഹിം എം.പി.യും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar