11 December 2025, Thursday

Related news

December 10, 2025
December 9, 2025
December 7, 2025
December 7, 2025
December 4, 2025
November 30, 2025
November 30, 2025
November 27, 2025
November 24, 2025
November 22, 2025

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട്; ടീം നാളെ ഭുവനേശ്വറിലേക്ക്

സുരേഷ് എടപ്പാള്‍
February 5, 2023 8:20 am

ഈ മാസം പത്തുമുതല്‍ ഭുവനേശ്വറില്‍ ആരംഭിക്കുന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് കടുത്ത പരീക്ഷണം. ഗ്രൂപ്പ് എയില്‍ പഞ്ചാബ്, ഗോവ, മഹാരാഷ്ട്ര, ഒഡിഷ, കര്‍ണാടക എന്നിവര്‍ക്കൊപ്പമാണ് കേരളം. ഗ്രൂപ്പ് ബിയിലാണ് നിലവിലെ രണ്ടാം സ്ഥാനക്കാരയ ബംഗാള്‍. മേഘാലയ, സര്‍വീസസ്, റെയില്‍വേയ്സ്, മണിപ്പൂര്‍ എന്നിവരാണ് മറ്റു ടീമുകള്‍. ഈ മാസം പത്തുമുതല്‍ 20 വരെയാണ് മത്സരങ്ങള്‍. ഗോവക്കെതിരെയാണ് കേരളത്തിന്റെ ആദ്യമത്സരം. 12ന് കര്‍ണാടകയുമായും 14ന് മഹാരാഷ്ട്രയുമായും 17ന് ആതിഥേയരായ ഒഡിഷയുമായും 19ന് പഞ്ചാബുമായും കളിക്കും. ഗ്രൂപ്പുകളില്‍ നിന്ന് രണ്ട് ടീമുകള്‍ സെമിഫൈനലിലേക്ക് മുന്നേറും. സെമിയും ഫൈനലും സൗദി അറേബ്യയിലാണ് നടക്കുക.

സന്തോഷ്‌ട്രോഫി 2023 ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്കുള്ള കേരളത്തിന്റെ തയ്യാറെടുപ്പ് അവസാന ഘട്ടത്തിലാണ്. ടൂര്‍ണമെന്റിനുള്ള ടീമിനെ ഇന്നലെ പ്രഖ്യാപിച്ചതോടെ ഗ്രൂപ്പില്‍ ഒന്നാമതെത്തി സൗദിയിലേക്ക് ടിക്കറ്റുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കോച്ച് പി ബി രമേഷിന്റെ കുട്ടികള്‍. ടീം നിറഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇത്തവണ പുതുമുഖങ്ങളുടെ ടീമാണ്. വിദേശത്തുപോയി കളിക്കാന്‍ കഴിയുന്നത് അവര്‍ക്ക് വലിയ നേട്ടം തന്നെയാണ്. കപ്പടിച്ചാല്‍ ജോലിയടക്കം വലിയ നേട്ടങ്ങള്‍ അവരെ കാത്തിരിക്കുന്നതിനാല്‍ നന്നായി പൊരുതാനുറച്ചാണ് ഭുവനേശ്വറിലേക്ക് പുറപ്പെടുക- രമേഷ് വ്യക്തമാക്കി.

കോഴിക്കോട് നടന്ന യോഗ്യതാ മത്സരങ്ങളില്‍ കേരളം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 24 ഗോളുകളാണ് നേടിയത്. പക്ഷേ ഫൈനല്‍ റൗണ്ട് കനത്ത വെല്ലുവിളിയാകുമെന്നും കോച്ച് പറഞ്ഞു. എറണാകുളത്ത് പരിശീലനം തുടരുന്ന ടീം നാളെ ഭുവനേശ്വറിലേക്ക് പുറപ്പെടും. മഞ്ചേരിയില്‍ നടന്ന കഴിഞ്ഞ സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ബംഗാളിനെ മറികടന്നാണ് കേരളം കപ്പടിച്ചത്.

Eng­lish Sum­ma­ry: san­tosh tro­phy final round begins on 10 in bhuvaneswar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.