23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 4, 2023
February 19, 2023
February 17, 2023
February 5, 2023
January 1, 2023
December 29, 2022
December 26, 2022
April 28, 2022
April 16, 2022
April 15, 2022

സന്തോഷ് ട്രോഫി: വിജയക്കുതിപ്പ് തുടർന്ന് കേരളം

Janayugom Webdesk
കോഴിക്കോട്
January 1, 2023 8:58 pm

സന്തോഷ് ട്രോഫി ഫുട്ബോളിൽ വിജയക്കുതിപ്പ് തുടർന്ന് കേരളം. ഗ്രൂപ്പ് രണ്ടിലെ യോഗ്യതാ മത്സരത്തിൽ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ ജൈത്രയാത്ര. നേരത്തെ രാജസ്ഥാനെയും ബീഹാറിനെയും പരാജയപ്പെടുത്തിയ കേരളം ആന്ധ്രയുമായി ഏറ്റുമുട്ടിയപ്പോൾ പല സുവർണ്ണാവസരങ്ങളും കളഞ്ഞു കുളിച്ചു. എങ്കിലും അഞ്ച് ഗോളുകൾ നേടി വിജയം ഉറപ്പിക്കുകയായിരുന്നു. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ജയത്തോടെ കേരളത്തിന്റെ രണ്ടാംറൗണ്ട് സാധ്യത വർധിച്ചു.

16-ാം മിനിറ്റിൽ നിജോ ഗിൽബർട്ടാണ് ആദ്യം ആന്ധ്രയുടെ ഗോൾ വല ചലിപ്പിച്ചത്. 19-ാം മിനിറ്റിൽ കോർണർ ക്ലിയർ ചെയ്യുന്നതിൽ ആന്ധ്ര വരുത്തിയ പിഴവ് അവസരമാക്കി മുഹമ്മദ് സലീം കേരളത്തിനുവേണ്ടി മറ്റൊരു ഗോൾ നേടി. തുടർന്ന് ആദ്യ പകുതിയുടെ അധികസമയത്ത് അബ്ദുൾ റഹീം കേരളത്തിന്റെ മൂന്നാം ഗോളും നേടി. ആന്ധ്രയുടെ പ്രതിരോധത്തെ മറികടന്ന് നിജോ ഗിൽബർട്ട് കൈമാറിയ പാസ് സ്വീകരിച്ച് അബ്ദുൾ റഹീം വലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളിന് മുന്നിലെത്തിയ കേരളം 52-ാം മിനിറ്റിൽ വീണ്ടും നേട്ടം ആവർത്തിച്ചു. നിജോ എടുത്ത കോർണറിൽ നിന്ന് വിശാഖ് മോഹനനാണ് കേരളത്തിന്റെ നാലാം ഗോൾ കരസ്ഥമാക്കിയത്. ഒടുവിൽ 62-ാം മിനിറ്റിൽ ക്യാപ്റ്റൻ വിഘ്നേഷിലൂടെ കേരളം അഞ്ചാം ഗോളും നേടി. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയന്റുമായി കേരളമാണ് ഗരൂപ്പിൽ ഒന്നാം സ്ഥാനത്തുള്ളത്.

Eng­lish Sum­ma­ry: ker­ala beat andra pradesh by five goals in san­tosh trophy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.