മലയാള സിനിമയിലെ ആദ്യകാല തിരക്കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ശാരംഗപാണിയെക്കുറിച്ച് മകൾ ജൂലാ ശാരംഗപാണി എഴുതി സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ശാരംഗപാണിനീയം എന്ന പുസ്തകം പി കെ മേദിനിക്ക് നൽകി പി പി ചിത്തരജ്ഞൻ എം എൽ എ പ്രകാശനം ചെയ്തു. നാലാമത് വനിത അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ കൈരളി തിയേറ്ററിലാണ് പുസ്കതം പ്രകാശനം ചെയ്തത്. ശാരംഗപാണി എന്ന കലാകാരന്റെ ജീവിതം അടയാളപ്പെടുത്താതെ പോകുമോ എന്ന ആശങ്കയിൽ നിന്നാണ് പുസ്തകത്തെക്കുറിച്ചുള്ള ചിന്ത മനസ്സിൽ വരുന്നതെന്ന് ജൂലാ ശാരംഗപാണി പറഞ്ഞു.
”മകളെന്ന നിലയിൽ ഏറ്റവും ധന്യമായ മുഹൂർത്തത്തിലൂടെയാണ് കടന്നുപോകുന്നത്. അച്ഛനെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങുന്നത് ജീവിത സാഫല്യമാണെ”ന്നും ജൂല പറഞ്ഞു.
1960‑ൽ പുറത്തിറങ്ങിയ ‘ഉമ്മ’ എന്ന ചിത്രം മുതൽ 1990‑ലെ കടത്തനാടൻ അമ്പാടി വരെ മൂന്നു പതിറ്റാണ്ട് കാലം സിനിമയിൽ സജീവമായിരുന്ന ശാരംഗപാണിയുടെ ജീവചരിത്രവും കേരളത്തിലെ ആദ്യകാല സിനിമാ സ്റ്റുഡിയോകളിലൊന്നായ ഉദയാ സ്റ്റുഡിയോയുടെ ചരിത്രവും പരസ്പരം ചേർന്നു കിടക്കുന്നവയാണ്. വടക്കൻപാട്ടുകളിൽ നിന്ന് സിനിമകൾക്കുള്ള സാധ്യതകൾ കണ്ടെത്തിയ ജനപ്രിയ തിരക്കഥാകൃത്തിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ ഫോട്ടോകളും പുസ്തകത്തിലുണ്ട്. സംവിധായകൻ ഫാസിൽ, വിപ്ലവ ഗായിക പി കെ മേദിനി, നടി കെപിഎസി ലളിത, കവി വയലാർ ശരത്ചന്ദ്ര വർമ തുടങ്ങിയവരുടെ ഓർമക്കുറിപ്പുകളും പുസ്തകത്തിലുണ്ട്.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.