19 December 2024, Thursday
KSFE Galaxy Chits Banner 2

സരസ്വതി ദേവിയുടെ വിഗ്രഹത്തിൽ സാരിയില്ലെന്ന് ആരോപണം; സാരി ഉടുപ്പിച്ച്‌ എബിവിപി പ്രവർത്തകർ

Janayugom Webdesk
അഗര്‍ത്തല
February 15, 2024 5:04 pm

ത്രിപുരയിലെ ഗവൺമെന്‍റ് കോളജിന് മുന്നിലുള്ള സരസ്വതി ദേവിയുടെ വിഗ്രഹത്തിന്‍റെ വസ്ത്രവുമായി ബന്ധപ്പെട്ട് വിവാദം. ഗവൺമെന്‍റ് കോളജ് ഓഫ് ആർട്ട് ആൻഡ് ക്രാഫ്റ്റിന് മുന്നിൽ വസന്ത പഞ്ചമി ദിവസത്തിൽ സ്ഥാപിക്കപ്പെട്ട വിഗ്രഹമാണ് പ്രശ്‌നമായത്. എബിവിപി പ്രവർത്തകർ ആണ് പൂജ തടഞ്ഞത്. സരസ്വതി ദേവിയുടെ വിഗ്രഹം പൂജക്കായി എത്തിച്ചത് പരമ്പരാഗതമായ സാരി ധരിക്കാതെയാണ് എന്ന ആരോപണമാണ് ഉന്നയിച്ചത്.
ഭാരതീയ സംസ്ക്കാരത്തിന് ചേരാത്തതും അശ്ലീലം ഉളവാക്കുന്നതും മതവികാരത്തെ വ്രണപ്പെടുത്തുന്നതുമാണ് വിഗ്രഹം എന്ന് പറഞ്ഞാണ് ബിജെപിയുടെ വിദ്യാർത്ഥി സംഘടന രംഗത്തെത്തിയത്.

സാരി ധരിക്കാതെയുള്ള സരസ്വതി വിഗ്രഹത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ വൈറലാതോടെയാണ് പ്രതിഷേധം. പ്രതിഷേധം കനത്തതിനെ തുടർന്ന് വിഗ്രഹത്തിന് സാരി പുതപ്പിക്കുകയും ചെയ്തു. പരമ്പരാഗതമായ സാരി ഉടുപ്പിക്കാതെ ദേവിയെ വികലമായി ചിത്രീകരിക്കരുത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായി പോരാടും. എബിവിപി ജോയിന്‍റ് സെക്രട്ടറി ദിബാകർ ആചാരി പറഞ്ഞു.

അതേസമയം വിഷയത്തിൽ കോളജ് അധികൃതർ വ്യക്തമായി പ്രതികരിച്ചു. മതവികാരം വൃണപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടയെല്ല വിഗ്രഹം പ്രതിഷ്ഠിച്ചത് എന്ന് അധികൃതർ അറിയിച്ചു. വസന്ത പഞ്ചമി എന്നത് സരസ്വതി ദേവിയെ പൂജിക്കുന്ന ദിവസമാണ്. ഹിന്ദുമത വിശ്വാസികളുടെ വിദ്യാരംഭദിവസമാണ്‌ ശ്രീ പഞ്ചമിയെന്ന വസന്ത പഞ്ചമിയാഘോഷം. വസന്ത പഞ്ചമിക്ക്‌ കുട്ടികളെ ആദ്യാക്ഷരം എഴുതിക്കുകയും സവിശേഷ സരസ്വതി പൂജകൾ നടത്തുകയും ചെയ്യുന്നു.

Eng­lish Summary:Saraswati Devi’s idol alleged to have no sari; ABVP work­ers dressed in saris
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.