
ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് താരം അജന്ത ശരത് കമൽ വിരമിക്കുന്നു. 25ന് ആരംഭിക്കുന്ന വേൾഡ് ടേബിൾ ടെന്നീസ് ടൂര്‍ണമെന്റോടെ താരം റാക്കറ്റ് താഴെവയ്ക്കും. 22 വർഷത്തെ കരിയറിനാണ് 42കാരനായ ശരത് കമല്‍ തിരശീലയിടൊനൊരുങ്ങുന്നത്. കോമൺവെൽത്ത് ഗെയിംസിൽ ആകെ ആറ് സ്വർണ മെഡലുകളും രണ്ട് ഏഷ്യൻ ഗെയിംസിലായി വെങ്കല മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്. ടേബിൾ ടെന്നീസിലെ രാജ്യാന്തര വേദികളിൽ രണ്ട് പതിറ്റാണ്ടുകാലം പതിവുകാരനായിരുന്ന ശരത് കമൽ അഞ്ച് ഒളിമ്പിക്സുകളിൽ പങ്കെടുത്തു. കഴിഞ്ഞ വർഷത്തെ പാരിസ് ഒളിമ്പിക്സ് താരത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഒളിമ്പിക്സായിരുന്നു. പാരിസിലെ ഉദ്ഘാടന ചടങ്ങിൽ ബാഡ്‌മിന്റൺ താരം പി വി സിന്ധുവിനൊപ്പം ഇന്ത്യയുടെ പതാക വഹിച്ചത് ശരത്തായിരുന്നു. 2022ല്‍ ഖേൽരത്‌ന പുരസ്‌കാരം, 2004ൽ അർജുന പുരസ്‌കാരം, 2019ൽ പദ്‌മശ്രീ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.