19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 7, 2024
September 25, 2024
August 22, 2024
August 17, 2024
August 15, 2024
August 15, 2024
August 13, 2024
August 4, 2024
July 21, 2024
October 5, 2023

കൊച്ചി ഇളക്കി മറിച്ച് ‘സർദാർ’ ടീം; പ്രൗഡ ഗംഭീരമായി സിനിമയുടെ ഗ്രാൻഡ് പ്രീലോഞ്ച്

Janayugom Webdesk
കൊച്ചി
October 16, 2022 5:32 pm

സർദാർ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പ്രീ ലോഞ്ച് ഇവെന്റിൽ ആരാധകരെ ഇളക്കി മറിച്ച്‌ കാർത്തി. സർദാറിൻ്റെ ഏറ്റവും പുതിയ ട്രയിലർ പ്രേക്ഷകർക്കായി സ്ക്രീനിങ് നടത്തിയ ശേഷം കാർത്തി എന്നും തന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ട കേരളത്തിന് നന്ദി പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങളായ കാർത്തി, റാഷി ഖന്ന, രജിഷ വിജയൻ എന്നിവർ സംസാരിച്ചു . ചടങ്ങിൽ കേരള ഡിസ്ട്രിബൂട്ടർ കൂടിയായ സഫീൽ ആണ് സ്വാഗതം രേഖപ്പെടുത്തിയെത്. ഫോർച്യൂൺ സിനിമാസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

പ്രിൻസ് പിക്ചേഴ്‍സിന്റ ബാനറിൽ എസ്. ലക്ഷ്‍മണ്‍ കുമാറാണ് ചിത്രത്തിൻ്റെ നിർമ്മാണം. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കിലുള്ള ചിത്രമായിരിക്കും ഇത്. പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന പുതിയ ട്രയിലർ ആണ് സർദാർ ടീം പുറത്തിറക്കിയിരിക്കുന്നത്. ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്ത ​ഗെറ്റപ്പുകളിൽ എത്തുന്ന കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കും എന്നാണ് പ്രതീക്ഷ.

കാർത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജോര്‍ജ് സി വില്യംസ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റൂബനാണ് ‘സര്‍ദാര്‍’ എന്ന സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ഫോർച്യൂൺ സിനിമാസാണ് കേരളത്തിൽ ചിത്രമെത്തിക്കുന്നത്.ദിലീപ് സബ്ബരായനാണ് സാഹസികമായ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഷോബി പോൾ രാജ് ആണ് നൃത്തസംവിധാനം. വിദേശരാജ്യങ്ങളിലടക്കം ചിത്രീകരണം പൂർത്തിയാക്കിയ ‘സര്‍ദാര്‍’ കാര്‍ത്തിക്ക് വലിയ ഹിറ്റ് സമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പി.ആർ.ഒ: പി.ശിവപ്രസാദ്

Eng­lish Summary:Sardar team Prelaunch in kochi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.