13 December 2025, Saturday

Related news

July 22, 2025
July 7, 2025
June 20, 2025
May 17, 2025
December 26, 2024
December 24, 2024
December 15, 2024
December 9, 2024
September 9, 2024
July 26, 2024

യുവകലാസാഹിതിയുടെ സർഗ വന്ദനത്തിന് തുടക്കം

Janayugom Webdesk
തിരുവനന്തപുരം
July 4, 2023 6:03 pm

യുവകലാസാഹിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സർഗ വന്ദനത്തിന് തുടക്കം കുറിച്ചു. ജില്ലയിലെ മുതിർന്ന എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും സന്ദർശിച്ച് ആദരവ് നല്കുകയും വർഗ്ഗീയതയ്ക്കും സാംസ്കാരിക ഫാസിസത്തിനെതിരെയും കൂട്ടായ്മ സൃഷ്ടിക്കലാണ് സർഗ വന്ദനത്തിന്റെ ലക്ഷ്യം. പ്രമുഖ എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂറിനെ ആദരിച്ചു കൊണ്ട് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ സർഗ വന്ദനം ഉദ്ഘാടനം ചെയ്തു.
സാഹിത്യ നായകന്മാരാണ് ആധുനിക സമൂഹത്തിന് ദിശാബോധം നല്കിയവരെന്ന് അഡ്വ.ജി ആർ അനിൽ പറഞ്ഞു.

ചടങ്ങിൽ യുവകലാസാഹിതി ജില്ലാ സമ്മേളന സംഘാടക സമിതി ചെയർമാൻ കെ.പി.ഗോപകുമാർ, ജനറൽ കൺവീനർ ടി.എസ് ബിനുകുമാർ , യുവകലാസാഹിതി പ്രസിഡന്റ് മഹേഷ് മാണിക്കം, സെക്രട്ടറി അഡ്വ.സി.എ. നന്ദകുമാർ, വനിത കലാ സാഹിതി സെക്രട്ടറി കെ. ദേവകി എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Sar­ga Van­danam of Yuva Kalasahithi has begun

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.