സരിൻ ഉത്തമനായ സ്ഥാനാര്‍ത്ഥിയാണെന്നും എൽഡിഎഫിന്റെ വിജയത്തോടെ പാലക്കാടിന്റെ വികസന മുരടിപ്പ് മാറുമെന്നും സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. പൊതുസമൂഹത്തോട് പ്രതിജ്ഞ ബദ്ധയുള്ളയാളാണ് സരിനെന്നും, ജനസേവനത്തിന് വേണ്ടി ജോലി പോലും രാജിവെച്ച് പൊതുരംഗത്ത് പ്രവര്‍ത്തിച്ച്, രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന ചെറുപ്പക്കാരനാണ് സരിനെന്നും, ജയരാജൻ പാലക്കാട് പറഞ്ഞു.
പഠിക്കുന്ന കാലത്തെ സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു സരിൻ . ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന മിടുക്കനായ വിദ്യാർത്ഥി. ഡോക്ടറായി ആതുര ശുശ്രൂഷ രംഗത്ത് സേവനമര്‍പ്പിക്കാനുള്ള മനോഭാവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മെറിറ്റില്‍ അര്‍ഹതയോടെ അനുമതി ലഭിച്ച് കൃത്യമായ സമയത്ത് പഠനം പൂര്‍ത്തീകരിച്ച് ഡോക്ടറായി പുറത്തിറങ്ങി. ഡോക്ടറായി പുറത്തിറങ്ങുന്ന ഘട്ടത്തിലും സമൂഹത്തിന്റെ വ്യത്യസ്തമായ മേഖലകളില്‍ സരിന്റെ എല്ലാ തരത്തിലുമുള്ള കഴിവുകളും പ്രകടിപ്പിച്ചു കൊണ്ടിരുന്നു.
വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് മെഡിക്കല്‍ കോളജിലും എല്ലാ വിദ്യാര്‍ത്ഥികളുടെയും അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ള പ്രിയങ്കരനായ വിദ്യാര്‍ത്ഥിയായിരുന്നു സരിനെന്നും ജയരാജൻ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ദിവസം വിവാദം ഉണ്ടായതിന് പിന്നിൽ ആസൂത്രിതമായ ഗൂഡാലോചനയുണ്ടെന്നും ആത്മകഥ പ്രസിദ്ധീകരിക്കാൻ ഡിസി ബുക്‌സിന് നൽകിയിട്ടില്ലെന്നും ജയരാൻ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.