18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 18, 2024
October 17, 2024
October 17, 2024
October 9, 2024
June 1, 2024
January 18, 2024
November 3, 2023
October 22, 2023
October 1, 2023

രഹസ്യങ്ങളുടെ കാവല്‍ഭടനാണ് സരിന്‍: എ കെ ബാലന്‍

Janayugom Webdesk
തിരുവനന്തപുരം 
October 18, 2024 10:50 am

ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് സരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളതെന്ന് എ കെ ബാലന്‍ അഭിപ്രായപ്പെട്ടു. അത് ഗൗരവമായി കേരളീയ സമൂഹം ചര്‍ച്ച ചെയ്യണം. അതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാനഭാഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എങ്ങനെയാണ് വടകര ഡീല്‍ നടന്നതെന്ന് വ്യക്തമല്ല. വടകരയില്‍ ലോക്‌സഭതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കാരുടെ വീട്ടില്‍ പോയിക്കഴിഞ്ഞാല്‍ ഞങ്ങള്‍ ഷാഫിയ്ക്കാണ് വോട്ട് ചെയ്യുന്നതെന്ന് പറയും. അതിന് പ്രത്യുപകാരമായി പാലക്കാട് ജില്ലയില്‍ ഞങ്ങള്‍ക്ക് ഗുണം കിട്ടുമെന്ന് ബിജെപിക്കാരുടെ വീട്ടില്‍ സ്ത്രീകള്‍ വരെ പറഞ്ഞിട്ടുണ്ട്.എകെ ബാലൻ അഭിപ്രായ്പ്പെട്ടു

സരിന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമായ പ്രശ്‌നമാണ്. എങ്ങനെയാണ് എല്‍ഡിഎഫിനേയും ഗവണ്‍മെന്റിനേയും പിണറായി വിജയനേയും ഒറ്റപ്പെടുത്താന്‍ ആര്‍എസ്എസും ബിജെപിയുമായി ഇവര്‍ ഡീല്‍ നടത്തിയതെന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് സരിന്റെ ഭാഗത്ത് നിന്നുണ്ടായത്. അദ്ദേഹം ഇനിയും കാര്യങ്ങള്‍ സൂചിപ്പിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. അതായിരിക്കും ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം.

സംഘടനാപരമായും രാഷ്ടീയപരമായും യുഡിഎഫില്‍ നിന്ന് മാറാന്‍ സരിൻ നിര്‍ബന്ധിക്കപ്പെട്ടത് എങ്ങനെയാണെന്നുള്ളതിന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇന്നലെ വന്നിട്ടുള്ളത്. വടകരയിലെ കാര്യം ഞങ്ങള്‍ക്ക് നേരെത്തെയറിയാമായിരുന്നു. സരിന്‍ പറയാതെ തന്നെയറിയാമായിരുന്നു. വടകരയിലെ ബിജെപിക്കാരന്റെ വീട്ടില്‍ വിളിച്ചുചോദിച്ചാല്‍ ആര്‍ക്കാണ് വോട്ട് ചോദിച്ചതെന്ന് അറിയാന്‍ കഴിയും. വലിയൊരു ഗൂഡാലോചന നടന്നതായി ഞങ്ങള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അതിന്റെ രഹസ്യത്തിന്റെ ഉള്ളറകളിലെ കാവല്‍ഭടന്‍ അതാണ് സരിനെന്നും ബാലന്‍ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.