17 January 2026, Saturday

ശാസ്ത്രസാഹിത്യ പരിഷത്ത് പദയാത്രയ്ക്ക് സ്വീകരണം നൽകി

Janayugom Webdesk
മുക്കം
February 9, 2023 9:45 pm

ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ കേരള പദയാത്രയുടെ സ്വീകരണത്തിലും വ്യത്യസ്തത. കോഴിക്കോട് ജില്ലയിലെ മണാശ്ശേരി സ്വീകരണകേന്ദ്രത്തിലെത്തിയ പദയാത്രയുടെ ക്യാപ്റ്റൻ പ്രൊഫ. കെ ശ്രീധരനെ സ്വീകരണ കമ്മിറ്റി ചെയർമാൻ എൻ ചന്ദ്രൻ ഹാരാർപ്പണം നടത്തിയതിനു പിന്നാലെ ജാഥയിലെ എല്ലാ അംഗങ്ങൾക്കും സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെ ബൊക്കെ നൽകിയാണ് സ്വീകരിച്ചത്. പദയാത്രയിൽ അംഗങ്ങായ മുന്നൂറോളം പേർക്ക് ക്ഷീണമകറ്റാൻ കരിക്ക് വെട്ടി നൽകുകയും ചെയ്തു. തുടർന്ന്, പിന്നിട്ട അറുപതു വർഷത്തെ പരിഷത്തിന്റെ പ്രവർത്തനം വിശദീകരിച്ചു കൊണ്ടാണ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വി കെ ബ്രിജേഷ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തത്. 

മുക്കം നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി കുഞ്ഞൻ അദ്ധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യാ പീപ്പീൾസ് സയൻസ് നെറ്റുവർക്ക് സംഘടനയുടെ പ്രതിനിധി ആന്ധ്ര സ്വദേശി മുരളീധർ സംസാരിച്ചു. പൗരപ്രമുഖർക്ക് ലഘുലേഖാ കിറ്റുകൾ വിതരണം നടത്തുകയും ചെയ്തു.
സജിത മഠത്തിൽ സംവിധാനം ചെയ്ത ‘ഷീ ആർകൈവ്സ്’ എന്ന നാടകവും വിൽകലാമേളയും അരങ്ങേറി. എം വി രജനി, ഷിജിന മോഹൻ, സിന്ധു ശബരീശൻ, സജി പറപ്പങ്ങലത്ത് എന്നിവരും സംസാരിച്ചു. സ്വീകരണ കമ്മിറ്റി ജനറൽ കൺവീനർ എം പ്രേമൻ സ്വാഗതവും പി ഓംകാരനാഥൻ നന്ദിയും പറഞ്ഞു. 

Eng­lish Summary;Sastra Sahitya Parishad wel­comed the padayatra
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.