
മധ്യപ്രദേശിലെ റാണി ദുർഗ്ഗാവതി ടൈഗർ റിസർവിനുള്ളിൽ സാറ്റ്‌ലൈറ്റ് കോളർ ഘടിപ്പിച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തി. വനംവകുപ്പിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി റിസര്‍വിനുള്ളിലെത്തിയ യുവ കടുവയാണ് ചത്തത്. സംഭവത്തിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും വിവരങ്ങൾ മറച്ചുവെക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും വന്യജീവി സംരക്ഷണ പ്രവർത്തകർ ആരോപിച്ചു.
24 മണിക്കൂറും സാറ്റ്‌ലൈറ്റ് വഴി നിരീക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടിരുന്ന കടുവ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ വനംവകുപ്പ് വ്യക്തമായ മറുപടി നൽകിയിരുന്നില്ല. കടുവയുടെ മൃതദേഹം വനത്തിന്റെ ഉൾഭാഗത്ത് അഴുകിയ നിലയിലായിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് നടന്ന മരണമാണെന്ന സൂചനയാണ് നൽകുന്നത്. ട്രാക്കിംഗ് സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചിരുന്നെങ്കിൽ ഇത്രയും വലിയൊരു വീഴ്ച സംഭവിക്കില്ലായിരുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.
സംഭവത്തിൽ അഴിമതിയും അനാസ്ഥയും ആരോപിച്ച പ്രവർത്തകർ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. കടുവകളുടെ സംരക്ഷണത്തിനായി ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപ പാഴാകുകയാണെന്നും വേട്ടക്കാരുടെ സാന്നിധ്യം വനത്തിനുള്ളിൽ ശക്തമാണെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം കടുവയുടെ മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നാണ് വനംവകുപ്പ് നല്‍കുന്ന വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.