20 January 2026, Tuesday

Related news

January 18, 2026
January 13, 2026
January 8, 2026
January 4, 2026
January 4, 2026
January 4, 2026
December 15, 2025
December 15, 2025
December 13, 2025
December 12, 2025

കേരളത്തിന്റെ വളര്‍ച്ച : തരൂരിന് ക്ലാസ് എടുക്കാന്‍ സതീശന്‍

Janayugom Webdesk
തിരുവനന്തപുരം
February 17, 2025 4:18 pm

കേരളത്തിന്റെ വളര്‍ച്ച സംബന്ധിച്ച് തരൂരിനറിയില്ലെന്നും പഠിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തരൂരിന്റെ ലേഖനവുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍​ഗ്രസ് വെട്ടിലായതിന് പിന്നാലെയാണ് തരൂരിന് കേരളത്തെ കുറിച്ച് ക്ലാസെടുക്കാന്‍ സതീശനും കോണ്‍​ഗ്രസും തുടക്കമിടുന്നത്. മുമ്പ്‌ കെ റെയില്‍ വിഷയത്തിലും തരൂര്‍ പ്രസ്താവന നടത്തി പിന്നീട് കാര്യങ്ങള്‍ പഠിപ്പിച്ചപ്പോള്‍ തിരുത്തിയെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന്‌ മുമ്പ്‌ തരൂർ കെ റെയിൽ അനുകൂല പ്രസ്‌താവന നൽകിയിരുന്നു. 

അന്ന്‌ തരൂരിനെ നേരിൽകണ്ട്‌ കാര്യങ്ങൾ ബോധ്യപ്പെടുത്തി. അന്ന്‌ തിരുത്തി. ഇക്കാര്യത്തിലും തരൂരിന്‌ കാര്യങ്ങൾ ബ്രീഫ്‌ ചെയ്‌ത്‌ നൽകും. അതേസമയം , ശശി തരൂർ എഴുതിയത്‌ അദ്ദേഹത്തോട്‌ ചോദിക്കണമെന്നും സതീശന്‍ പറഞ്ഞു. വായിച്ചവര്‍ക്ക് താന്‍ ഈ വിഷയം വി ഡി സതീശൻ–-തരൂർ വിവാദമാക്കേണ്ട. അത്‌ നടക്കില്ല. ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ സൂചിക നിലവിൽ ഇല്ല. അത്‌ ലോകബാങ്ക്‌ നിർത്തി. സ്‌റ്റാർട്‌ അപ്‌ മേഖലയിലെ വളർച്ച കോവിഡ്‌ കാലവുമായി താരതമ്യപ്പെടുത്തിയാണ്‌. കേരളം വ്യവസായ സൗഹൃദമല്ലെന്ന്‌ പറഞ്ഞിട്ടില്ല.ആക്കണമെന്നാണ്‌ പറയുന്നത്‌. അതേസമയം ആഗോള നിക്ഷേപക ഉച്ചകോടിയിൽ സഹകരിക്കുന്നത്‌ ആലോചിച്ച്‌ തീരുമാനിക്കുമെന്ന് പറഞ്ഞ സതീശന്‍ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസിൽ കേരളത്തിന്റെ റാങ്ക്‌ എത്രയായിരുന്നുവെന്ന ചോദ്യത്തിന്‌ സതീശന്‌ മറുപടിയുണ്ടായില്ല. 

തരൂർ കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗത്വം രാജിവക്കണമെന്ന എം എം ഹസന്റെ ആവശ്യത്തോട്‌ യോജിക്കന്നുന്നോയെന്ന ചോദ്യത്തിനും മൗനം പാലിച്ചു. ആഗോള പഠനത്തിന്റെയും കേന്ദ്രസർക്കാരിന്റെ വിലിയിരുത്തലിന്റെയും അടിസ്ഥാനത്തിൽ വന്ന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് താന്‍ എഴുതിയത്‌ എന്ന് തരൂര്‍ പറഞ്ഞിരുന്നു. അല്ലാതെ ഇടതു പാര്‍ട്ടികളെ അടിസ്ഥാനമാക്കിയല്ലെന്നും തരൂര്‍ പറഞ്ഞു. കോൺഗ്രസ്‌ നേതാക്കൾക്ക്‌ എന്തുകൊണ്ട്‌ ബോധ്യപ്പെടുന്നില്ല എന്നതിനെക്കുറിച്ച്‌ നിങ്ങൾ അവരോട്‌ ചോദിക്കണം.കേരളത്തിലെ അതിശയിപ്പിക്കുന്ന മാറ്റത്തെ അംഗീകരിക്കണ്ടേ. കൂടുതൽ നിക്ഷേപവും സംരംഭങ്ങളും ആകർഷിക്കാനുള്ള നടപടികളെ പിന്തുണയ്‌ക്കേണ്ടെഎന്നായിരുന്നു തരൂരിന്‍റെ ചോദ്യം. 

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.