22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024

സുധാകരന്‍ രാജിവെയ്ക്കാത്തതിനു പിന്നില്‍ സതീശന്‍റെ സമ്മര്‍ദ്ധം; പാര്‍ട്ടി നേതാക്കളില്‍നിന്നും വേണ്ടത്രെ പിന്തുണ ലഭിച്ചിട്ടില്ലെന്നും വിലയിരുത്തല്‍

Janayugom Webdesk
തിരുവനന്തപുരം
June 25, 2023 1:25 pm

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ധാര്‍മ്മികതയുടെ പേരില്‍ രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ആവശ്യപ്പെടുമ്പോള്‍ ഒരു ഘട്ടത്തില്‍ സുധാകരന്‍ രാജി സന്നധത അറിയിച്ചപ്പോള്‍ പിന്തിരിപ്പച്ചതിനു പിന്നില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്നു കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും അഭിപ്രായം ഉയരുന്നു.

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായപ്പോള്‍ വേണ്ടത്രെ പിന്തുണ മറ്റ് നേതാക്കളില്‍ നിന്നും ലഭിക്കാത്തതാണ് കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ അദ്ദേഹം താല്‍പര്യം കാണിച്ചത്. മുന്‍ കെപിസിസി പ്രസിഡന്‍റുമാരായ രമേശ് ചെന്നിത്തല,മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ എന്നിവര്‍ സുധാകരന്‍ രാജിവെയ്ക്കണമെന്ന അഭിപ്രായമുള്ളവരായിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത തനിക്ക് വേണ്ടത്ര പിന്തുണ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ലഭിച്ചില്ല എന്ന തിരിച്ചറിവാണ് കടുത്ത തീരുമാനത്തിലേക്ക് സുധാകരന്‍ നീങ്ങാന്‍ കാരണം. കെ പി സി സി അധ്യക്ഷന്‍ അറസ്റ്റിലായിട്ടും ശക്തമായ ഒരു പ്രതിഷേധം ഉയര്‍ത്താന്‍ പാര്‍ട്ടിക്കായില്ല.

ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചുവെങ്കിലും പങ്കാളിത്തം കൊണ്ട് ശുഷ്‌കമായി. അതിനേക്കാള്‍ സുധാകരന് തിരിച്ചടിയായത് മറ്റ് നേതാക്കളുടെ മൗനമാണ്. അറസ്റ്റിനെതിരെ ആത്മാര്‍ത്ഥമായ ഒരു പ്രതികരണവും ഒരിടത്തു നിന്നും ഉണ്ടായില്ല.നിയമക്കുരുക്കിനൊപ്പം രാഷട്രീയമായ ഈ ഒറ്റപ്പെടലും സുധാകരനെ ദുര്‍ബലനാക്കി.

സുധാകരന്റെ പ്രതികരണത്തിലും ഈ നിരാശ പ്രകടമായിരുന്നു. ഇതിനിടെ കേസ്സിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്ന ചില കത്തുകള്‍ ഹൈക്കമാന്റിന് കേരളത്തില്‍ നിന്നും ലഭിച്ചതും സുധാകരന്റെ നിലനില്‍പ് അപകടത്തിലാക്കി. ഇതിനിടെ ഡല്‍ഹിയിലേക്ക് സുധാകരനെയും, സതീശനേയും കോണ്‍ഗ്രസ് നേതൃത്വം വിളിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായതിന് തൊട്ടടുത്ത ദിവസം കൊച്ചിയില്‍ കെ സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

കെ പി സി സി അധ്യക്ഷ പദവി താന്‍ രാജിവയ്ക്കാന്‍ ഒരുങ്ങുന്നു, ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ്. രാവിലെ കൊച്ചിയില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെടാന്‍ ഗസ്റ്റ് ഹൗസില്‍ നിന്നും ഇറങ്ങവെ രാവിലെ പത്തേകാലിനായിരുന്നു സുധാകരന്റെ ഈ പ്രഖ്യാപനം. കണ്ണൂരിലെത്തി വലിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുക, തിങ്കളാഴ്ച തിരുവനന്തപുരത്തേക്ക് പോവുക , അവിടെ വച്ച് രാജി വയ്ക്കുക ഇതായിരുന്നു തീരുമാനം.

എന്നാല്‍ 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ എറണാകുളം ഡി സി സി ഓഫീസില്‍ വാര്‍ത്താ സമ്മേളനം വിളിച്ച സതീശന്‍ സുധാകരന്റെ രാജി പ്രഖ്യാപനം തള്ളുന്നു. സുധാകരന്‍ ഒരു കാരണവശാലും രാജിവക്കില്ല എന്നും സതീശന്‍ പ്രഖ്യാപിച്ചു. സുധാകരന്റെ രാജി ഉറപ്പിച്ചിരുന്ന മറ്റ് കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു കൊണ്ടായിരുന്നു സതീശന്‍ സുധാകരനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയത്. തനിക്കെതിരായ വിജിലന്‍സ് അന്വേഷണമാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ സതീശനെ പ്രേരിപ്പിച്ചത്.

പുനര്‍ജ്ജനി തട്ടിപ്പില്‍ വിജിലന്‍സ് പിടിമുറുക്കിയ പശ്ചാത്തലത്തില്‍ ചില കടുത്ത നടപടികള്‍ സതീശന്‍ പ്രതീക്ഷിക്കുന്നുണ്ട്. തനിക്കെതിരായ തെളിവുകള്‍ അത്ര മാത്രം ശക്തമാണെന്നും സതീശന് അറിയാം. 

സുധാകരന്‍ രാജി വച്ചാല്‍ അതൊരു കീഴ് വഴക്കമാകുമെന്നും, വിജിലന്‍സ് കേസ് എടുക്കുന്നതോടെ പ്രതിപക്ഷ നേതാവ് പദവി താന്‍ രാജിവയ്‌ക്കേണ്ടി വരുമെന്നും സതീശന് ആശങ്കയുണ്ട്. ഈ ആശങ്കയാണ് സുധാകരന് അനുകൂലമായി ഒരു പരസ്യ നിലപാട് സ്വീകരിക്കാന്‍ സതീശനെ പ്രേരിപ്പിച്ചത്. ഇതിനിടയില്‍ ഒരു ഇടപെടല്‍ ഹൈക്കമാന്‍ഡില്‍ നിന്നും എ ഐ ഗ്രൂപ്പുകള്‍ പ്രതീക്ഷിക്കുന്നു.

Eng­lish Summary:
Sathis­han’s pres­sure behind Sud­hakaran not resign­ing; assess­ment that he did not get much sup­port from the par­ty leaders

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.