22 January 2026, Thursday

Related news

January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026
December 28, 2025
December 28, 2025

സത്യൻ മൊകേരിയും പി സരിനും നാമനിർദേശ പത്രിക സമർപ്പിച്ചു

Janayugom Webdesk
കല്പറ്റ/പാലക്കാട്
October 24, 2024 4:08 pm

വയനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ കല്പറ്റ സർവീസ് സഹകരണ ബാങ്ക് പരിസരത്ത് നിന്ന് വന്‍ പ്രകടനമായെത്തിയാണ് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ മുമ്പാകെ പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. ഇടതു മുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ, പി സന്തോഷ് കുമാർ എംപി, കെ കെ ഹംസ, സി എം ശിവരാമൻ എന്നിവർ പത്രികാ സമർപ്പണവേളയിൽ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു. 

എൽഡിഎഫ് നേതാക്കൾക്കൊപ്പം വന്‍പ്രകടനമായി താരേക്കാട് ആർഡിഒ ഓഫിസിലെത്തി പാലക്കാട് മണ്ഡലം സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, സിപിഐ(എം) ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, മുൻ എംപി എൻ എൻ കൃഷ്ണദാസ്, മുൻ മന്ത്രി എ കെ ബാലൻ തുടങ്ങിയവര്‍ സ്ഥാനാർത്ഥിക്കാെപ്പം ഉണ്ടായിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.