
സംതൃപ്തരായ സിവിൽ സർവീസാണ് സർക്കാരിന്റെ കരുത്തെന്ന് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടനെ തന്നെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷന്‍ (കെജിഒഎഫ്) സംസ്ഥാന കൗൺസിൽ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണയും കരിദിനാചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കെജിഒഎഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ ആർ ബിനു പ്രശാന്ത് അധ്യക്ഷനായി.
സംസ്ഥാന ട്രഷറര്‍ വിമൽകുമാർ എം എസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. വി എം ഹാരിസ്, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ പി ഗോപകുമാർ, സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് സുധികുമാർ, ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റ് സ്റ്റാഫ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വിനോദ് വി, എകെഎസ്‍ടിയു സംസ്ഥാന കമ്മിറ്റി അംഗം ഷിജു അരവിന്ദ്, പ്രോഗ്രസീവ് ഫെഡറേഷൻ ഓഫ് കോളജ് ടീച്ചേഴ്സ് ട്രഷറർ സഫി മോഹൻ, കെജിഒഎഫ് നേതാക്കളായ ഇ വി നൗഫൽ, വിക്രാന്ത്, കെ ബി ബിജുക്കുട്ടി, വി എം പ്രദീപ്, കെ എസ് സജികുമാർ, കെ എൽ സോയ എന്നിവർ സംസാരിച്ചു. കെജിഒഎഫ് സംസ്ഥാന സെക്രട്ടറി കെ ജി മനു നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.