18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 9, 2024
June 15, 2024
June 10, 2024
March 30, 2024
March 27, 2024
March 22, 2024
March 14, 2024

സത്യഭാമയെ അറസ്റ്റ് ചെയ്യണം; ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി യുവകലാസാഹിതി യുഎഇ

Janayugom Webdesk
അബുദാബി
March 22, 2024 9:05 pm

നര്‍ത്തകന്‍ ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ അധിക്ഷേപം ഉയര്‍ത്തിയ നര്‍ത്തകി സത്യഭാമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവകലാസാഹിതി യുഎഇ രംഗത്ത്. രാമകൃഷ്ണനോടൊപ്പം ഉറച്ചുനിൽക്കുകയും പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം അടക്കം ചുമത്തി സത്യഭാമയെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്ന് കേരള സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുമെന്ന് യുവകലാസാഹിതി അറിയിച്ചു. ആര്‍എല്‍വി രാമകൃഷ്ണന് നേരെ സത്യഭാമ നടത്തിയ പരാമർശങ്ങൾ അത്യന്തം നിന്ദ്യവും പ്രതിഷേധാർഹമാണ്. ജാതിവെറിയുടെ ഉഷ്ണപ്പുണ്ണ് ചികിത്സിക്കാന്‍ ശക്തമായ നിയമനടപടികളാണ് ആവശ്യമാണെന്നും തൻറെ വാക്കുകൾ ആവർത്തിക്കുക വഴി അത് കേവലം യാദൃശ്ചികം അല്ല എന്നുകൂടി ആ സ്ത്രീ നമ്മുടെ സമൂഹത്തോട് പറയുന്നുണ്ട്. ഈ ഔദ്ധത്യം വകവച്ചു കൊടുക്കേണ്ട ആവശ്യം കേരള സമൂഹത്തിന് ഇല്ലെന്നും കലാമണ്ഡലം പോലെ സർക്കാർ ഗ്രാൻ്റിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പ്രസിദ്ധമായ ഒരു സ്ഥാപനത്തിൻറെ പേര് ഇത്തരത്തിൽ അധമമായ രീതിയിൽ ദുരുപയോഗം ചെയ്യുന്നത് തടയുവാൻ പര്യാപ്തമാംവിധം ഒരു നിയമനിർമാണം സർക്കാർ ആലോചിക്കണമെന്നും യുവകലാസാഹിതി യുഎഇ ആവശ്യപ്പെട്ടു. 

നമ്മുടെ സമൂഹത്തിലും നിയമത്തിലും വർണ്ണവിവേചനം ഇല്ലാതായെങ്കിലും രോഗഗ്രസ്തമായ ചില മനസ്സുകളിൽ ഇപ്പോഴും ദുഷിച്ച ജാതിബോധവും വർണ്ണവെറിയും അവശേഷിക്കുന്നു എന്നത് ദുഃഖവും പ്രതിഷേധവും അമർഷവും ഒരുപോലെ നിറയ്ക്കുന്നുണ്ട്. വർണ്ണവിവേചനത്തിന്റെയും ജാതി ദുരഭിമാനത്തിന്റെയും പുഴു കുത്തിയ വ്യവസ്ഥയെ തകർത്തെറിഞ്ഞ് കാലവും മനുഷ്യരാശിയും മുന്നോട്ടു പോവുകയാണ്. നമ്മുടെ ഭരണഘടനയിൽ അയിത്താചരണം കുറ്റകരമായ ഒരു ശിക്ഷയാക്കിയ അനുച്ഛേദം 17 അവതരിപ്പിക്കപ്പെട്ടപ്പോൾ നമ്മുടെ ഭരണഘടന അസംബ്ലിയിലെ എല്ലാ അംഗങ്ങളും എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. ഇന്ത്യയെ സഹസ്രാബ്ദങ്ങളായി ബാധിച്ച ഒരു ക്യാൻസറിനെ നീക്കം ചെയ്യുവാൻ നടത്തിയ ഏറ്റവും ധീരമായ ശസ്ത്രക്രിയ ആയിരുന്നു അതെന്ന് യുവകലാസാഹിതി യുഎഇ പറഞ്ഞു. 

Eng­lish Summary:Satyabhama should be arrest­ed; Yuva Kalasahi­ti sup­ports RLV Ramakrishnan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.