
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരിക്ഷിക്കാനായി സൗദി തൊഴില്‍ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ജോലി സമയം,വിശ്രമം ‚ആഴ്ചയിലെ അവധി എന്നിവയില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. തൊഴിലാളികളുടെ മാനുഷിക ആവകാശങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി .ജീവനക്കാർക്ക് ആഴ്ചയിൽ ഒരു ദിവസം അവധി നൽകണമെന്നാണ് നിയമം. ഈ അവധി ദിവസം പണം നൽകി കമ്പനികൾ ജോലി ചെയ്യിക്കാറുണ്ട്.
ഇനി മുതൽ അവധി ദിവസങ്ങളിൽ ജീവനക്കാരെ പണം നൽകി ജോലി ചെയ്യിക്കാൻ പാടില്ല. തൊഴിലാളികൾക്ക് നിർബന്ധമായും പൂർണ വിശ്രമം ലഭിക്കണം. അതിന് വേണ്ടിയാണ് പുതിയ നിർദേശം കൊണ്ട് വന്നിരിക്കുന്നത്എന്നും അധികൃതർ വ്യക്തമാക്കി. ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലിസ്ഥലത്ത് തങ്ങാൻ പാടില്ല. തുടർച്ചയായി 5 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ പാടില്ല. ജോലി സമയത്തിനിടയിൽ പ്രാർഥനയ്ക്കും ഭക്ഷണത്തിനും കുറഞ്ഞത് 30 മിനിറ്റ് വിശ്രമ വേള നൽകണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു.
സർക്കാർ നിയമപ്രകാരം എല്ലാ തൊഴിലാളികൾക്കും വെള്ളിയാഴ്ചയാണ് ആഴ്ചയിലെ അവധിദിനം. എന്നാൽ തൊഴിലുടമയ്ക്ക് ബന്ധപ്പെട്ട ലേബർ ഓഫീസിനെ അറിയിച്ച ശേഷം ചില തൊഴിലാളികൾക്ക് മറ്റൊരു ദിവസം അവധി നിശ്ചയിക്കാം. നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കാതിരുന്നാൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.