18 January 2026, Sunday

Related news

January 13, 2026
January 8, 2026
January 8, 2026
January 7, 2026
January 2, 2026
January 1, 2026
January 1, 2026
December 31, 2025
December 31, 2025
December 30, 2025

പാകിസ്ഥാനില്‍ നിന്ന് വന്ന് ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന 24,000പേരെ നടുകടത്തി സൗദി അറേബ്യ

Janayugom Webdesk
റിയാദ്
December 19, 2025 1:14 pm

പാകിസ്ഥാനില്‍ നിന്നുവന്ന് ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന 24,000 പേരെ നാടുകടത്തി സൗദി അറേബ്യ ഭിക്ഷ യാചിക്കുന്നതിനൊപ്പം ഇവരില്‍ പലരും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കൂടിയാണമ സൗദിക്ക് തലവേദനയാകുന്നത് .ഇത്തരം ഭിക്ഷക്കാരെ കണ്ടെത്താൻ സൗദി പരിശോധന കർശനമാക്കിയിട്ടുണ്ട്. ഈ വർഷം മാത്രം 24,000 ഭിക്ഷക്കാരെയാണ് സൗദി പാകിസ്ഥാനിലേക്ക് തിരിച്ചയച്ചത്. ഇതിന് പിന്നാലെ പാകിസ്ഥാന്‍ പൗരന്മാർക്ക് സൗദി വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദുബായ് 6000 പാകിസ്ഥാനികളെയാണ് തിരിച്ചയച്ചത്. 

അസർബൈജാൻ ഏകദേശം 2500 പാകിസ്ഥാനികളെ സ്വന്തം രാജ്യത്തേക്ക് കയറ്റിയയച്ചു.കാലങ്ങളായി സൗദി അനുഭവിച്ചുവരുന്ന ഒരു പ്രശ്നമാണ് ഭിക്ഷക്കാരുമായി ബന്ധപ്പെട്ടുള്ളത്. ഇക്കാര്യം പാകിസ്ഥാനിയോട് നേരത്തെതന്നെ സൗദി അധികൃതർ സൂചിപ്പിച്ചിരുന്നു. ഹജ്ജ് വിസകൾ ദുരുപയോഗം ചെയ്താണ് ഇത്തരം സംഘങ്ങൾ സൗദിയിൽ തങ്ങി ഭിക്ഷ യാചിക്കുന്നത്. ഈ രീതി തടയണമെന്നും അല്ലെങ്കിൽ പാകിസ്താനിൽ നിന്നുള്ള ഹജ്ജ് വിസയ്ക്ക് നിയന്ത്രണം കൊണ്ടുവരുമെന്നും സൗദി അറിയിച്ചിരുന്നുപാകിസ്ഥാന്‍ അധികൃതരും വിഷയത്തെ ഗൗരവത്തോട് കൂടിയാണ് കാണുന്നത്. 

2025ൽ മാത്രം, ഇത്തരത്തിൽ സംശയമുള്ള 66,154 പേരെയാണ് പാകിസ്താൻ അധികൃതർ വിമാനത്താവളങ്ങളിൽ തടഞ്ഞത്. ഭിക്ഷാടന മാഫിയയുടെ കണ്ണികളാണ് ഇവരെന്നാണ് അധികൃതർ സംശയിക്കുന്നത്. ഗൾഫിലേക്ക് മാത്രമല്ല ആഫ്രിക്കൻ യൂറോപ്യൻ രാജ്യങ്ങളിലേക്കും ഇത്തരത്തിൽ പാകിസ്ഥാനികള്‍ പോകുന്നുണ്ട്. ടൂറിസ്റ്റ് വിസകൾ ദുരുപയോഗം ചെയ്യുന്നവരും നിരവധിയാണ്.

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.