5 December 2025, Friday

Related news

November 25, 2025
November 17, 2025
November 17, 2025
November 11, 2025
November 11, 2025
November 2, 2025
October 22, 2025
September 23, 2025
September 22, 2025
September 18, 2025

ചരിത്ര നടപടിയുമായി സൗദി അറേബ്യ; കഫാല സ്പോൺസർഷിപ്പ് സമ്പ്രദായം ഇനിയില്ല

Janayugom Webdesk
സൗദി അറേബ്യ
October 22, 2025 3:54 pm

അരനൂറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ‘കഫാല സ്പോൺസർഷിപ്പ് സമ്പ്രദായം’ സൗദി അറേബ്യൻ സർക്കാർ ഔദ്യോഗികമായി അവസാനിപ്പിച്ചു. വിദേശ തൊഴിലാളികളുടെ താമസാനുമതിയേയും അവകാശങ്ങളെയും തൊഴിലുടമയുമായി ബന്ധിപ്പിച്ച ഈ പഴക്കമുള്ള സംവിധാനത്തിന് ഇതോടെ അന്ത്യമായി. ‘വിഷൻ 2030’ ന്റെ ഭാഗമായുള്ള ഈ സുപ്രധാന പരിഷ്കരണത്തിലൂടെ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് ഇനി തൊഴിലുടമയുടെ അനുമതിയില്ലാതെ ജോലി മാറാനും രാജ്യം വിടാനും കഴിയും. തൊഴിലാളികളുടെ അന്തസ് വർദ്ധിപ്പിക്കുകയും ചൂഷണം കുറയ്ക്കുകയുമാണ് പുതിയ നടപടിയിലൂടെ സൗദി ലക്ഷ്യമിടുന്നത്.

‘സ്പോൺസർഷിപ്പ്’ എന്നർത്ഥം വരുന്ന കഫാല എന്ന അറബി വാക്ക് ഗൾഫിലെ ഒരു ജീവിതരീതിയെയാണ് പ്രതിനിധീകരിച്ചിരുന്നത്. ഈ സമ്പ്രദായത്തിൽ, തൊഴിലുടമകൾക്ക് അവരുടെ ജീവനക്കാരുടെ ജീവിതത്തിന്മേൽ മിക്കവാറും പൂർണ്ണമായ നിയന്ത്രണമുണ്ടായിരുന്നു. ജീവനക്കാർക്ക് ജോലി മാറാനോ, രാജ്യം വിടാനോ, നിയമസഹായം തേടാനോ കഴിയുമോ എന്ന് തീരുമാനിച്ചിരുന്നത് തൊഴിലുടമയായിരുന്നു. പതിറ്റാണ്ടുകളായി ഈ ചട്ടക്കൂട് വ്യാപകമായ ചൂഷണങ്ങളുടെ ഉറവിടമായി മാറിയിരുന്നു. തൊഴിലുടമകൾക്ക് തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുക്കാനും, വേതനം വൈകിക്കുകയോ നിഷേധിക്കുകയോ ചെയ്യാനും, സഞ്ചാരം നിയന്ത്രിക്കാനും കഴിഞ്ഞിരുന്നു. പുതിയ നിയമം ഇത്തരം ചൂഷണങ്ങൾക്ക് തടയിടുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.