7 January 2026, Wednesday

Related news

January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 6, 2026
January 5, 2026
January 5, 2026
January 4, 2026
January 3, 2026
January 1, 2026

സൗദി കിരീടാവകാശി വാഷിങ്ടണിൽ; ഡൊണാൾഡ് ട്രംപുമായി നാളെ കൂടിക്കാഴ്ച നടത്തും

Janayugom Webdesk
വാഷിങ്ടൺ
November 17, 2025 6:41 pm

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ സ്വീകരിക്കാൻ ഒരുങ്ങി വാഷിങ്ടൺ. 2017ന് ശേഷം ഇതാദ്യമായാണ് സൗദി കിരീടാവകാശി വാഷിങ്ടൺ സന്ദർശിക്കുന്നത്. വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിൽ കിരീടാവകാശിക്ക് ഔദ്യോഗിക സ്വാഗത ചടങ്ങ് ഒരുക്കും. തുടർന്ന് വൈറ്റ് ഹൗസിൽവെച്ച് രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന് ഔപചാരികമായ അഭിവാദ്യ ചടങ്ങും നടക്കും.

ഓവൽ ഓഫീസിനോട് ചേർന്നുള്ള കാബിനറ്റ് റൂമിൽ വെച്ചാണ് കിരീടാവകാശിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഔദ്യോഗിക ഉച്ചഭക്ഷണം കഴിക്കുക. ഇവിടെവെച്ച് ഇരുവരും തമ്മിലുള്ള ഔദ്യോഗിക ചർച്ചകളും നടക്കും. ഈ കൂടിക്കാഴ്ച ഒരു സാധാരണ കൂടിക്കാഴ്ചക്കപ്പുറം കിരീടവകാശിക്ക് ആദരം നൽകുന്ന ചടങ്ങായിരിക്കുമെന്ന് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പ്രസ്താവിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.