കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ സവാദിന് സ്വീകരണം നല്‍കാന്‍ ഒരുങ്ങി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ കൂട്ടാന്‍ യുവതി കള്ളപ്പരാതി നല്‍കിയതാണ് ഇതെന്നും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അജിത് കുമാര്‍ പറയുന്നുണ്ട്.
സവാദ് നിലവില്‍ ജയിലിലാണുള്ളത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ സ്വീകരണം നല്‍കാനാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ തീരുമാനം. സവാദിന്റെ കുടുംബമൊക്കെ വീട് പൂട്ടിപ്പോയെന്നും ആത്മഹത്യ മുന്നില്‍ കണ്ടാണ് ഇയാള്‍ പുറത്തിറങ്ങുന്നതെന്നും അജിത് കുമാര്‍ പറയുന്നു.
നന്ദിതയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.
ഡിജിപിക്ക് കൊടുത്ത പരാതിയില്‍ എറണാകുളം റൂറല്‍ എസ്പിക്ക് അന്വേഷണച്ചുമതല നല്‍കിയിരിക്കുകയാണെന്നും സവാദിന് വേണ്ടി അഡ്വക്കേറ്റ് ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാകുമെന്നും അജിത് കുമാര്‍ പറയുന്നു.
കഴിഞ്ഞ മാസമായിരുന്നു കെഎസ്ആര്‍ടിസി ബസില്‍ നടിയും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരില്‍ നിന്ന് എറണാകുളത്തേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം ഉണ്ടായത്. ഇടയ്ക്കുനിന്ന് കയറിയ സവാദ് സീറ്റില്‍ യുവതിക്കും മറ്റൊരു പെണ്‍കുട്ടിക്കുമിടയിലാണ് ഇരുന്നത്. തുടര്‍ന്നാണ് നഗ്നതാപ്രദര്‍ശനം നടത്തിയത്. ഉടന്‍ തന്നെ മൊബൈലില്‍ വീഡിയോ പിടിച്ച് ബസിലുണ്ടായിരുന്ന കണ്ടക്ടറും ഡ്രൈവറും വിഷയത്തില്‍ ഇടപെടുകയും പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
English Summary:Savad will be welcomed for performing nudity on the bus; All Kerala Men’s Association
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.