17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 1, 2023
September 13, 2023
June 28, 2023
May 23, 2023
May 11, 2023
April 28, 2023
April 17, 2023
April 13, 2023
March 28, 2023

സവര്‍ക്കര്‍ ആരാധനാപാത്രം , അദ്ദേഹത്തെ അപമാനിക്കുന്നത് സഹിക്കില്ലെന്ന് ഉദ്ദവ് താക്കറെ

Janayugom Webdesk
ന്യൂഡല്‍ഹി
March 27, 2023 11:32 am

സവര്‍ക്കര്‍ തങ്ങളുടെ ആരാധനാപാത്രമാണെന്നും അദ്ദേഹത്തെ അപമാനിക്കുന്നത് ക്ഷമിക്കാനാകില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ.അയോഗ്യമാക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ദിവസം മാധ്യമങങളോട് സംസാരിക്കുന്നതിനേടെ മാപ്പ് പറയാന്‍ തന്‍റെ പേര് സവര്‍ക്കര്‍ എന്നല്ല എന്നു രാഹുല്‍ഗാന്ധി പറ‍ഞ്ഞഇരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ്താക്കറെയുടെ പരാമര്‍ശം.

മഹാരാഷ്ട്രയിലെ നാസികിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ നമ്മൾ ഒന്നിച്ചിരിക്കുകയാണെന്ന് രാഹുൽ ഗാന്ധിയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങളെ ബോധപൂർവം പ്രകോപിപ്പിക്കുകയാണ്.ഈ സമയം പാഴാക്കാൻ അനുവദിച്ചാൽ ജനാധിപത്യം ഇല്ലാതാകും. 2024ലേത് അവസാന തെരഞ്ഞെടുപ്പായിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരവുമായി ഒരു ബന്ധവുമില്ലാത്തവർ ജനാധിപത്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും താക്കറെ കൂട്ടിച്ചേർത്തു. വീണ്ടും മുഖ്യമന്ത്രിയാകാൻ വേണ്ടിയല്ല, മറിച്ച് ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണ് താൻ പോരാടുന്നതെന്നും താക്കറെ പറഞ്ഞു.അധികാരത്തിലിരിക്കുന്നവരെ വിമർശിച്ചാൽ പൊലീസ് നിങ്ങളുടെ പിന്നാലെയുണ്ടാകുമെന്നും ഇതാണ് രാജ്യത്തെ പുതിയ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
Savarkar idol, Uddhav Thack­er­ay will not tol­er­ate insult­ing him

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.