14 March 2026, Saturday

Related news

March 12, 2026
March 10, 2026
March 8, 2026
March 8, 2026
March 8, 2026
March 3, 2026
February 25, 2026
February 20, 2026
February 14, 2026
February 12, 2026

സവർക്കറെ അപമാനിച്ചു; രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ് കോടതി റദ്ദാക്കി

Janayugom Webdesk
മുംബൈ
March 12, 2026 6:00 pm

സവർക്കറെ അപമാനിച്ചുവെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഫയൽ ചെയ്തിരുന്ന അപകീർത്തി കേസ് നാസിക് മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കി. ‘നിർഭയ ഫൗണ്ടേഷൻ’ എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് ദേവേന്ദ്ര ഭൂട്ടാഡ നൽകിയ പരാതിയാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രൂപാലി നർവാഡിയ തള്ളിയത്. പരാതിക്കാരൻ തന്നെ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതിനെത്തുടർന്നാണ് നടപടി.

2022ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ വെച്ച് രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ച് നടത്തിയ പരാമർശമാണ് കേസിനാധാരം. സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ നൽകിയെന്നും അവരെ സഹായിക്കാമെന്ന് ഉറപ്പുനൽകിയെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇതിനെതിരെ സവർക്കർ അനുയായികൾ രംഗത്തെത്തുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേസുകൾ ഫയൽ ചെയ്യുകയും ചെയ്തിരുന്നു. നാസിക്കിലെ ഈ കേസിൽ 2024 സെപ്റ്റംബറിൽ കോടതി രാഹുലിന് സമൻസ് അയച്ചിരുന്നു. പിന്നീട് 2025 ജൂലൈയിൽ രാഹുൽ കോടതിയിൽ ഹാജരായി ജാമ്യമെടുക്കുകയും താൻ കുറ്റക്കാരനല്ലെന്ന് ബോധിപ്പിക്കുകയും ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് കോടതി നിർദ്ദേശപ്രകാരം പൊലീസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പരാതിയിലെ ആക്ഷേപങ്ങള്‍ നിലനില്‍ക്കില്ല എന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പിന്നാലെ പരാതിക്കാരൻ കേസ് പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. അതോടെയാണ് കോടതി കേസിലെ നടപടികൾ അവസാനിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.