18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 15, 2024
December 11, 2024
December 9, 2024
December 4, 2024
December 4, 2024
November 28, 2024
November 22, 2024
November 21, 2024
November 18, 2024

രാഹുല്‍ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സവര്‍ക്കറുടെ കുടുംബം

Janayugom Webdesk
April 13, 2023 1:42 pm

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സവര്‍ക്കറുടെ കുടുംബം.അദ്ദേഹത്തിന്‍റെ സഹോദരനായ നാരായണന്‍ ദാമോദറിന്‍റെ കൊച്ചുമകനായ സത്യാകി സവര്‍ക്കറാണ് രാഹുലിനെതിരെ പൂനൈ കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 

മോഡി പാരമാര്‍ശത്തില്‍ രാഹുല്‍ വിചാരണ നേരിട്ട് കൊണ്ടിരിക്കെയാണ് പുതിയ മാനനഷ്ടക്കേസും.യുഎസ് സന്ദര്‍ശനത്തിനിടെ തന്‍റെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ തെറ്റായ പ്രസ്ഥാവന നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് കേസ് നല്‍കിയിട്ടുള്ളത്. സ്വന്തം ഭാവനയില്‍ ഉണ്ടാക്കിയെടുത്ത കള്ളക്കഥകളാണ് രാഹുല്‍ നടത്തുന്നതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച് നുണക്കഥകള്‍ പ്രചരിപ്പിക്കാനാണ് രാഹുലും കൂട്ടരും ശ്രമിക്കുന്നതെന്നും സത്യാകി സവര്‍ക്കര്‍ പരാതിയില്‍ പറഞ്ഞതായി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.കഴിഞ്ഞമാസം ഇംഗ്ലണ്ടില്‍ വെച്ച് രാഹുല്‍ ഗാന്ധി നടത്തിയ സവര്‍ക്കര്‍ പരാമര്‍ശം തീര്‍ത്തും തെറ്റാണ്. സവര്‍ക്കറും സുഹൃത്തുക്കളും ചേര്‍ന്ന് മുസ്‌ലിമിനെ തല്ലിയെന്നും സവര്‍ക്കര്‍ അത് കണ്ട് രസിച്ചെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഈ സംഭവത്തെക്കുറിച്ച് സവര്‍ക്കര്‍ തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു.

യഥാര്‍ത്ഥത്തില്‍ സവര്‍ക്കര്‍ അങ്ങനെയൊരു പുസ്തകം തന്നെ എഴുതിയിട്ടില്ല.സ്വന്തം ഭാവനയില്‍ ഓരോന്ന് ആലോചിച്ചെടുത്ത് സവര്‍ക്കറെ അപമാനിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പപേക്ഷിച്ചെന്ന തരത്തിലൊക്കെ രാഹുലും കൂട്ടാളികളും പറഞ്ഞ് നടക്കുന്നുണ്ട്. ഈ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്. ഇനിയും ഇത് സഹിക്കാന്‍ പറ്റില്ല. കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ശനിയാഴ്ച്ച പരിഗണിക്കുമെന്നാണ് കരുതുന്നത്. ഇനി നിയമം തീരുമാനക്കട്ടെ,സത്യാകി സവര്‍ക്കര്‍ പറയുന്നു.

2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെ മോഡി സര്‍നെയിമിനെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് കോടതി വിധിച്ചിരുന്നു. ഇതിനെതുടര്‍ന്ന് രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വവും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. മോഡി പരാമര്‍ശമത്തില്‍ അപ്പീല്‍ നല്‍കിയതിന് പിന്നാലെയാണ് രാഹുലിനെതിരെ പുതിയ മാനനഷ്ടക്കേസുമായി സവര്‍ക്കറുടെ കുടുംബവും രംഗത്തെത്തിയിരിക്കുന്നത്.

Eng­lish Summary:
Savarkar’s fam­i­ly filed a defama­tion case against Rahul Gandhi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.