
സേവ് ബോക്സ് ഓണ്‍ലൈന്‍ ലേലം ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയ്ക്കെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. നടന്റെ 39 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഇഡി മരവിപ്പിച്ചത്. സേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായിരുന്ന ജയസൂര്യയ്ക്ക് പ്രതിഫലമായി ഒരു കോടി രൂപയോളം ലഭിച്ചതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ജയസൂര്യയുടെയും ഭാര്യ സരിതയുടെയും അക്കൗണ്ടുകളിലേക്ക് എത്തിയെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടിയെടുത്തത്. നൂറുകണക്കിന് നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിച്ച കേസിലെ മുഖ്യപ്രതി തൃശൂർ സ്വദേശി സ്വാതിക് റഹീമുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കേന്ദ്ര ഏജൻസി പ്രധാനമായും അന്വേഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.