10 January 2026, Saturday

സേവ് മണിപ്പൂർ; എല്‍ഡിഎഫ് ജനകീയ പ്രതിരോധ കൂട്ടായ്മ 27ന്

Janayugom Webdesk
ആലപ്പുഴ
July 26, 2023 11:54 am

എല്‍ഡിഎഫിന്റെ നേതൃത്വത്തിൽ 27ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 വരെ ജില്ലയിലെ 9 നിയോജക മണ്ഡല കേന്ദ്രങ്ങളിലും സേവ് മണിപ്പൂർ മുദ്രാവാക്യം ഉയർത്തി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ആലപ്പുഴ പൂങ്കാവ് ജംഗ്ഷനിൽ നടക്കുന്ന പ്രതിഷേധം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. അരൂരിൽ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസും ഹരിപ്പാട് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനും അമ്പലപ്പുഴയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനും, കായംകുളത്ത് കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാതയും ചെങ്ങന്നൂരിൽ മന്ത്രിയുമായ സജി ചെറിയാനും ചേർത്തലയിൽ സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബുവും, കുട്ടനാട് തോമസ് കെ തോമസ് എംഎല്‍എയും മാവേലിക്കരയിൽ ജനാധിപത്യ കേരള കോൺഗ്രസ്സ് നേതാവ് കെ സി ജോസഫും ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.