ഒരു ദുഃഖവാർത്തായി പി എസ് രശ്മി മറഞ്ഞപ്പോൾ ജന്മനാട് കണ്ണീരോടെ വിടചൊല്ലി. എന്നും വർത്തകൾക്കൊപ്പമായിരുന്നു ആ ജീവിതം . ഇന്നലെ അന്തരിച്ച ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മിയുടെ സംസ്‌ക്കാരം കോട്ടയം ഈരാറ്റുപേട്ട തിടനാട് പുതുപ്പറമ്പിൽ വീട്ടുവളപ്പിൽ ആണ് നടന്നത്. രശ്മിയെ അവസാനമായി ഒരു നോക്ക് കാണുവാൻ ജനസഞ്ചയം തിക്കിത്തിരക്കി.
വീട്ടുവളപ്പിൽ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചപ്പോൾ ജനയുഗം സിഎംഡി എൻ രാജൻ , എഡിറ്റർ രാജാജി മാത്യു തോമസ്, ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ് , അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, മുന്‍ എംഎല്‍എ പി സി ജോര്‍ജ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനു, ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. വി കെ സന്തോഷ് കുമാർ, ഒ പി എ സലാം, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്, ജില്ലാ കൗൺസില്‍ അംഗം എം ജി ശേഖരൻ, മണ്ഡലം സെക്രട്ടറി ഇ കെ മുജീബ്, ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി, പത്രപ്രവർത്തക യൂണിയൻ നിയുക്ത സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാൾ, നിയുക്ത സംസ്ഥാന പ്രസിഡന്റ് കെ പി റെജി, പ്രസിഡന്റ് എം വി വിനീത, സുരേഷ് വെള്ളിമംഗലം, കോട്ടയം പ്രസ് ക്ലബ് ഭാരവാഹികൾ ആയ അനീഷ് കുര്യൻ, ജോബിൻ സെബാസ്റ്റ്യന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനുപമ ജി നായർ, തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സന്തോഷ് കുമാര്‍ എംപി, കെ പി രാജേന്ദ്രന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ രാജന്‍, ജി ആര്‍ അനില്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.