അധിക സേവനനിരക്കുകളിലൂടെ സാധാരണക്കാരായ ഉപഭോക്താക്കളെ പിഴിഞ്ഞ് എസ്‍ബിഐ.രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‍ബിഐ 2017–18 മുതല്‍ 2021 ഒക്ടോബര്‍ വരെ ഉപഭോക്താക്കളില്‍ നിന്ന് 346 കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു.അധിക ചാര്‍ജുകള്‍ ഇല്ലെന്ന് അവകാശപ്പെടുന്ന ബേസിക് സേവിങ്‌സ് അക്കൗണ്ടുകള്‍, ജന്‍ധന്‍ അക്കൗണ്ട് എന്നിവയിലെ സര്‍വീസ് ചാര്‍ജ് ഇനത്തിലാണ് ഇത്രയും തുക ഈടാക്കിയിട്ടുള്ളത്.2017–18 മുതല്‍ 2021 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 345.84 കോടി രൂപയാണ് ഫീസായി ഈടാക്കിയിരിക്കുന്നത്.
അനുവദനീയമായ സൗജന്യ സേവനങ്ങള്‍ക്കപ്പുറം ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന അധിക സേവനങ്ങള്‍ നല്‍കിയതിനാണ് അധിക തുക ഈടാക്കിയിരിക്കുന്നതെന്ന് എസ്ബിഐ പറയുന്നു. 2017–18 മുതല്‍ 2021 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 345.84 കോടി രൂപയാണ് ഇങ്ങനെ ഈടാക്കിയതെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് അറിയിച്ചു. ചില ഓണ്‍ലൈന്‍, ഇലക്ട്രോണിക് ഇടപാടുകള്‍ക്കും ഇത്തരത്തില്‍ അധിക ഫീസ് ഈടാക്കിയിട്ടുണ്ട്.
ജന്‍ ധന്‍ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ട ആവശ്യമില്ല.എന്നാല്‍ ഇത്തരം അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന്റെ പേരിലും എസ്ബിഐ പിഴ ഈടാക്കിയിരുന്നു.സൗജന്യമായി നല്‍കേണ്ട സേവനങ്ങള്‍ക്കപ്പുറമുള്ള മൂല്യവര്‍ധിത സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ടായിരിക്കും എന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്വതന്ത്ര്യമാണ് ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഉള്‍പ്പെടെ പ്രത്യേക നിരക്ക് ഈടാക്കാന്‍ എസ്ബിഐ ഉപയോഗിച്ചത്.
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം 2020 ജനുവരി ഒന്നിനോ അതിനു ശേഷമോ ഇലക്ട്രോണിക് മോഡുകള്‍ ഉപയോഗിച്ച് നടത്തിയ ഇടപാടുകള്‍ക്ക് ഈടാക്കിയ ചാര്‍ജുകള്‍ റീഫണ്ട് ചെയ്യാന്‍ ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി മറുപടിയില്‍ വ്യക്തമാക്കുന്നു. റുപേ ഡെബിറ്റ് കാര്‍ഡ്, യുപിഐ, യുപിഐ ക്യുആര്‍ കോഡ് രീതിയിലൂടെയുള്ള ഇടപാടുകള്‍ക്ക് ഈടാക്കിയ നിരക്ക് ആണ് എസ്ബിഐ തിരികെ നല്‍കേണ്ടത്. ഭാവിയില്‍ ഇത്തരം ഇടപാടുകള്‍ക്ക് നിരക്കുകള്‍ ചുമത്തരുതെന്ന് നിര്‍ദേശം നല്കിയതായും മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.
English summary; SBI implay regular customers with extra service charges
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.