കാറളം എസ്ബിഐ ബാങ്കിൽ 2.76 കോടി രൂപയുടെ സ്വർണപണയ ആഭരണങ്ങളിൽ തിരിമറി നടത്തിയ കേസിലെ പ്രതിയായ ബാങ്കിലെ ചീഫ് അസോസിയേറ്റ് ഓഫീസർ ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി അവറാൻ വീട്ടിൽ സുനിൽ ജോസ് (51) ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി. 2018 ഒക്ടോബറിനും 2020 നവംബറിനും ഇടയിലാണ് തിരിമറി നടന്നിട്ടുള്ളത്. ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണം ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ വീണ്ടും പണയം വച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇടപാടുകാരോടും ബാങ്ക് ജീവനക്കാരോടും ഏറെ സൗഹൃദം കാത്തുസുക്ഷിച്ചിരുന്ന പ്രതി വിദഗ്ധമായാണ് തട്ടിപ്പ് നടത്തിയതെന്നാണ് ലഭിയ്ക്കുന്ന വിവരം. ബ്രാഞ്ച് മാനേജരും ഗോൾഡ് അപ്രൈസറും ചീഫ് അസോസിയേറ്റുമാണ് സ്വർണ പണയ ലോക്കറിന്റെ താക്കോലുകൾ പ്രത്യേകമായി സൂക്ഷിച്ചിരുന്നത്. ബാങ്കിൽ നടന്ന ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് നടന്ന വിവരം പുറത്തറിയുന്നത്. അസിസ്റ്റന്റ് ജനറൽ മാനേജരുടെ പരാതിയിൽ കാട്ടൂർ പൊലീസാണ് കേസ് രജിസ്ട്രറ്റർ ചെയ്തിരുന്നതെങ്കില്ലും വലിയ തുകയുടെ തിരിമറിയായതിനാൽ കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. എഴുപത്തിയാറു പായ്ക്കറ്റ് സ്വർണ പണയ ഉരുപ്പടികൾ വീണ്ടും പണയപ്പെടുത്തിയാണ് രണ്ടു കോടി എഴുപത്തിയാറു ലക്ഷം രൂപ തിരിമറി നടത്തിയത്. വിഷയത്തിൽ സുനിൽ ജോസിനെയും മാനേജരേയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
English Summary : SBI Mortgage Fraud
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.