റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും നിര്‍ത്തിവെച്ചതായി എസ്‌ബിഐ അറിയിച്ചു. റഷ്യയുടെ ഉക്രെയ്ന്‍ കടന്നാക്രമണത്തിനുശേഷം അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു പിന്നാലെയാണ് എസ്‌ബിഐയുടെ ഈ നടപടി.
ബാങ്കുകള്‍, തുറമുഖങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളെല്ലാം എസ്‌ബിഐ നിര്‍ത്തിവെച്ചതായി റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ റഷ്യയുമായി വന്‍തോതില്‍ ഉഭയകക്ഷി വ്യാപാരം നടത്തുന്ന രാജ്യമാണ്. റഷ്യയില്‍ നിന്ന് ഇന്ധനം, ധാതു എണ്ണകള്‍, മുത്തുകള്‍, ആണവ റിയാക്ടറുകള്‍, യന്ത്രഭാഗങ്ങള്‍, രാസവളം തുടങ്ങിയവയൊക്കെ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. തിരികെ ഇന്ത്യയില്‍ നിന്ന് ഫാര്‍മസിക്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍ ഉള്‍പ്പടെയുള്ളവയും കയറ്റിയയക്കുന്നുമുണ്ട്.
English Summary:SBI suspends all financial transactions with Russian companies
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.