3 January 2026, Saturday

Related news

January 2, 2026
December 11, 2025
December 5, 2025
November 26, 2025
November 25, 2025
November 21, 2025
November 19, 2025
November 18, 2025
November 18, 2025
November 12, 2025

സുപ്രീംകോടതി ജീവനക്കാരുടെ നിയമനത്തില്‍ എസ് സി, എസ് ടി സംവരണം, ഉത്തരവായി

Janayugom Webdesk
ന്യൂഡല്‍ഹി
July 2, 2025 3:20 pm

സുപ്രീംകോടതി ജീവനക്കാരെ നിയമിക്കുന്നതില്‍ ചരിത്രത്തില്‍ ആദ്യമായി പട്ടികജാതി , പട്ടികവര്‍ഗ സംവരണം ഏര്‍പ്പെടുത്തി. ജൂണ്‍ 23 മുതല്‍ മാതൃകാ സംവരണ പട്ടിക പ്രാബല്യത്തില്‍ വന്നതായി സര്‍ക്കുലറിലൂടെ അറിയിച്ചു. ചീഫ് ജസ്റ്റീസ് ബി ആര്‍ ഗവായി ഇമെയില്‍ വഴി ആഭ്യന്തര സര്‍ക്കുലറിലൂടെയാണ് സംവരണ വിവരങ്ങള്‍ അറിയിച്ചത്.ജൂൺ 24 ന് സുപ്രീം കോടതി രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിയമനത്തിലും സ്ഥാനക്കയറ്റത്തിലും പട്ടികജാതി വിഭാഗത്തിൽ 15 ശതമാനവും പട്ടിക വർഗ്ഗ വിഭാഗത്തിൽ 7.5 ശതമാനവും ക്വാട്ട നിലവിൽ വരും.

റജിസ്ട്രാർ മുതൽ ചേംബർ അറ്റൻഡന്റ് വരെയുള്ള തസ്തികകളിൽ ഇതു പ്രകാരം സംവരണം ലഭിക്കും. നിയമനം പൂർത്തിയാവുന്നതോടെ സീനിയർ പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക, അസിസ്റ്റന്റ് ലൈബ്രേറിയൻ, ജൂനിയർ കോർട്ട് അസിസ്റ്റന്റ്, ജൂനിയർ കോർട്ട് അസിസ്റ്റന്റ് കം ജൂനിയർ പ്രോഗ്രാമർ, ജൂനിയർ കോർട്ട് അറ്റൻഡന്റ്, ചേംബർ അറ്റൻഡന്റ് (ആർ), സീനിയർ പേഴ്‌സണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രേറിയൻ, ജൂനിയർ കോർട്ട് അസിസ്റ്റന്റ് എന്നിങ്ങനെ 600 ജീവക്കാർ സംവരണ ക്വാട്ട വഴി എസ് സി, എസ് ടി വിഭാഗത്തിൽ നിന്നും നിയമിതരാവും.

എഴുപത്തഞ്ച് വർഷത്തെ ചരിത്രത്തിൽ ആദ്യമാണ് സംവരണ അവകാശം സുപ്രീം കോടതിയിലും ലഭിക്കാൻ അവസരം ഒരുങ്ങുന്നത്. ഇപ്പോൾ സുപ്രീം കോടതിയിൽ 2577 ജീവനക്കാരാണ് ഉള്ളത്. 334 ഗസറ്റഡ് ഓഫീസർമാരുണ്ട്. 1117 നോൺ ഗസറ്റഡ് ജീവക്കാരും 1126 നോൺ ക്ലറിക്കൽ സ്റ്റാഫും ഉൾപ്പെടുന്നു. ഇവയിൽ ഒന്നിലും സംവരണം നിലവിൽ ഇല്ലായിരുന്നു. ജഡ്ജിമാരുടെ നിയമനത്തിലും സംവരണ തത്വം ബാധകമല്ല. വനിതാ സംവരണവും ബാധകമാക്കിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.