26 June 2024, Wednesday
KSFE Galaxy Chits

Related news

June 14, 2024
June 12, 2024
June 8, 2024
June 3, 2024
June 3, 2024
May 24, 2024
May 16, 2024
May 13, 2024
May 9, 2024
May 6, 2024

നോട്ട് നിരോധനത്തില്‍ സുപ്രീം കോടതി; സാധു,വിയോജനം

Janayugom Webdesk
ന്യൂഡല്‍ഹി
January 2, 2023 11:19 am

നോട്ട് നിരോധനത്തില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിൽ ഭിന്ന വിധി. ജസ്റ്റിസ് ബിആർ ഗവായ് നോട്ട് നിരോധനത്തെ ശരിവെച്ചു. എന്നാൽ ജസ്റ്റിസ് ബിവി നാഗരത്നം വിയോജിച്ചു. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബിവി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നോട്ട് നിരോധനത്തിൽ കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബിആർ ഗവായ് വ്യക്തമാക്കി. അതിനാൽ നടപടി റദ്ദാക്കാനാവില്ല. ആവശ്യമെങ്കിൽ റെഗുലേറ്ററി ബോർഡുമായി കൂടിയാലോചിച്ച ശേഷം സർക്കാരിന് തീരുമാനമെടുക്കാമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചു എന്നത് കൊണ്ടു മാത്രം നടപടി തെറ്റിദ്ധരിക്കാനാവില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.

നോട്ട് നിരോധനത്തിനെതിരായ 58 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത് . എക്‌സിക്യൂട്ടീവ് തീരുമാനത്തില്‍ കോടതി ഇടപെടുന്നില്ലെന്ന പൊതു വികാരമാണ് ഭൂരിപക്ഷ ഉത്തരവില്‍ വ്യക്തമാകുന്നത്. സാമ്പത്തിക നയങ്ങളില്‍ സര്‍ക്കാരിന്റെ അറിവും കോടതിയുടെ നിപുണതയും കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല.
ആര്‍ബിഐ നിയമം വകുപ്പ് 26 (2) പ്രകാരം നോട്ട് നിരോധിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. ഇത് ഏത് സീരിസിലും അല്ലെങ്കില്‍ മൊത്തമായോ നിരോധിക്കാന്‍ അധികാരം നല്‍കുന്നതാണെന്നും ബെഞ്ച് വിധിയില്‍ വ്യക്തമാക്കി. ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു.

2016 നവംബർ എട്ടിന് രാത്രി എട്ട് മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി 500, 1000 എന്നീ രൂപയുടെ നോട്ടുകൾ നിരോധിച്ചതായി പ്രഖ്യാപിച്ചത്.

Eng­lish Sum­ma­ry: 4 judges upheld demon­eti­sa­tion; Jus­tice BV Nagarat­na dissented

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.