17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 10, 2024
November 9, 2024
November 9, 2024
November 9, 2024
October 30, 2024

ഏഴുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു, നാവ് മുറിച്ചു; നഴ്സും ഭര്‍ത്താവും അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 17, 2023 1:27 pm

ഏഴുവയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ച കേസില്‍ 50കാരി നഴ്സും ഭര്‍ത്താവും അറസ്റ്റില്‍. ഡൽഹി സർക്കാർ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന രേണുകുമാരിയും ഭർത്താവ് ആനന്ദ് കുമാറുമാണ് തങ്ങളുടെ ദത്ത് പുത്രിയെ ശാരീരകമായി പീഡിപ്പിച്ചിരുന്നത്. പെൺകുട്ടിയുടെ ശരീരത്തിൽ 18ലധികം മുറിവുകളുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിൽ കണ്ടെത്തി. കുട്ടിയെ ക്രൂരമായി മർദ്ദിച്ചതിന് ഇവരുടെ മകൻ ജോണി നേരത്തെ അറസ്റ്റിലായിരുന്നു. മകന്‍ ജുഡീഷ്യൽ കസ്റ്റഡിയിലിരുന്ന സമയം ദമ്പതികൾ ഒളിവില്‍ പോവുകയായിരുന്നു. 

ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രില്‍ നഴ്സായാണ് സ്ത്രീ ജോലി ചെയ്തിരുന്നത്. പെണ്‍കുട്ടിയുടെ അമ്മായി തന്നെയായ ഇവര്‍ കുട്ടിയെ ദത്തെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സ്കൂളിലെത്തിയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ട അധ്യാപികയാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. ആർകെ പുരത്ത് അമ്മായിക്കൊപ്പമാണ് താമസിക്കുന്നതെന്ന് ഒന്നാം ക്ലാസുകാരി പൊലീസിനോട് പറഞ്ഞത്. 

ദത്തെടുത്തതിന്റെ ആദ്യ ദിവസം മുതൽ തന്നെ അമ്മായി മർദ്ദിക്കാൻ തുടങ്ങിയെന്നും, തണുപ്പുള്ള ഡിസംബർ, ജനുവരി മാസങ്ങളില്‍ രാത്രിയില്‍ വസ്ത്രമില്ലാതെ വീടിന്റെ ടെസറിലും ബാൽക്കണിയിലും ഉറങ്ങാൻ നിര്‍ബന്ധിച്ചിരുന്നുവെന്ന് കുട്ടി പറഞ്ഞു. കത്തി ഉപയോഗിച്ച് നാവ് മുറിക്കുകയും, കത്തുന്ന തീക്കൊള്ളി ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തിട്ടുണ്ട് കുട്ടി പൊലീസിനോട് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

Eng­lish Summary;Scalding a sev­en-year-old girl with a hot shov­el and cut­ting out her tongue; Nurse and hus­band arrested
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.