ജെറ്റ് വിമാനം വാങ്ങലില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് റോള്‍സ് റോയ്‌സിനെതിരെ സിബിഐ കേസെടുത്തു. 24 ഹോക്ക് 115 അഡ്വാന്‍സ് ജെറ്റ് ട്രെയിനര്‍ വിമാനം വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന് ആരോപിച്ചാണ് റോള്‍സ് റോയ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, റോള്‍സ് റോയ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ടിം ജോണ്‍സ്, ബ്രിട്ടീഷ് എയ്‌റോസ്‌പേസ് സിസ്റ്റംസ്, സുധീര്‍ ചൗധരെ, ഭാനു ചൗധരെ എന്നിവര്‍ക്കെതിരേയാണ് സിബിഐ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയ്ക്കു പുറമെ വിമാനം വാങ്ങുന്ന കാര്യത്തില്‍ സര്‍ക്കാരിനെ വഞ്ചിക്കുക എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
പ്രതിരോധ മന്ത്രാലയത്തിലെ അജ്ഞാതരായ ഉദ്യോഗസ്ഥരെയും സ്വകാര്യ വ്യക്തികളെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിമാനം വാങ്ങിയതില്‍ ഉദ്യോഗസ്ഥര്‍ വഴി അഴിമതി നടത്തിയെന്നാണ് സിബിഐ ആരോപണം. ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും വിമാനങ്ങള്‍ വാങ്ങുകയും ചെയ്തു. കൂടാതെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന് 42 അധിക വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ ലൈസന്‍സ് അനുവദിച്ചതായും സിബിഐ ആരോപിച്ചു.
English Summary;Scam in jet purchase; CBI registered a case against Rolls Royce
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.